konnivartha.com; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനത്തിന് നവംബര്‍ 10 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടക്കും. യോഗ്യത – ഡിപ്ലോമ റേഡിയോളജിക്കല്‍ ടെക്‌നോളജി / ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി. എക്സറേ/ സി റ്റി/ മാമോഗ്രാഫി ഇവയില്‍ ഏതിലെങ്കിലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 40. ഫോണ്‍ : 0468 2222364.
Read Moreടാഗ്: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് സെക്യൂരിറ്റി നിയമനം (16/09/2025 )
konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. പ്രായപരിധി: 60 വയസ്. യോഗ്യത: എക്‌സ് സര്‍വീസ്‌മെന്‍ ആണെന്ന് തെളിയിക്കുന്ന രേഖ, ഡിസ്ചാര്‍ജ് ബുക്ക്, പ്രവര്‍ത്തി പരിചയരേഖ. അസല്‍ രേഖ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0468 2222364.
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നിയമനങ്ങള്‍
konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന കാത്ത് ലാബ് ടെക്നീഷ്യന്‍, കാത്ത്‌ലാബ് സ്‌കര്‍ബ് നേഴ്സ്, സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 40 വയസ്. കാത്ത് ലാബ് ടെക്നീഷ്യന്‍: യോഗ്യത – ബിസിവിറ്റി/ഡിസിവിറ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. കാത്ത് ലാബ് സ്‌കര്‍ബ് നേഴ്സ്: ജിഎന്‍എം/ബിഎസ്സി നേഴ്സിംഗ്, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. സിസ്റ്റം ഓപ്പറേറ്റര്‍: ഇലക്ട്രോണിക്സ് ഡിപ്ലോമ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ഫോണ്‍ : 9497713258.
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ CMDRFലേക്ക് ഒരു ലക്ഷം രൂപ കൈമാറി
konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ ഓണം ആഘോക്ഷം ചുരുക്കി CMDRFലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി .ജീവനക്കാരുടെ പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ചെക്ക് കൈമാറി . സൂപ്രണ്ട്,നഴ്സിങ് സൂപ്രണ്ട്,RMO, PRO,ലേ സെക്രട്ടറി, സ്റ്റാഫ് സെക്രട്ടറി എന്നിവരെ കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നും പ്രതിനിധികളായി മോഹനൻ. കെ ജ്യോതിലാൽ, റോബിൻ,സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയകുമാർ സന്നിഹിതനായിരുന്നു
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു
konnivartha.com: പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തി നടപടി സ്വീകരിക്കണം. ഇതുകൂടാതെ ക്രിട്ടിക്കല്‍ കെയറിന് ഉപകരണങ്ങള്‍ വാങ്ങാനായി എംഎല്‍.എ. ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ അനുവദിക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ വികസനം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് ശിലാസ്ഥാപനം; പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി 26 ന് വൈകുന്നേരം നാലിനു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായകമാകുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു
konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം/ബിഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം). പ്രായപരിധി 40 വയസ്. അഭിമുഖം : ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍. അന്നേ ദിവസം എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. ഫോണ്‍ : 0468 2222364.
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനം
konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനത്തിന് (താത്കാലികം) ജൂലൈ 14 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടത്തും. യോഗ്യത: ഡിപ്ലോമ റേഡിയോളജിക്കല്‍ ടെക്നോളജി (ഡിഎംഇ)/ ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി എക്സറേ /സി ടി /മാമോഗ്രാഫി ഇവയില്‍ ഏതിലെങ്കിലും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഫോണ്‍ : 0468 2222364.
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രി രണ്ടാംഘട്ട വികസനത്തിന് 2.01 കോടി
പത്തനംതിട്ട ജനറല്‍ ആശുപത്രി രണ്ടാംഘട്ട വികസനത്തിന് 2.01 കോടി കാത്ത് ലാബും കാര്‍ഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുക ലക്ഷ്യം konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബും കാര്‍ഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുന്നതിന് രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,00,80,500 രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് നിലകളിലായി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനാണ് തുകയനുവദിച്ചത്. ട്രയേജ് സംവിധാനം, ടി.എം.ടി. റൂം, എക്കോ റൂം, കാര്‍ഡിയോളജി വാര്‍ഡുകള്‍ എന്നിവയാണ് സജ്ജമാക്കുന്നത്. നിലവില്‍ ഈ ആശുപത്രിയില്‍ കാര്‍ഡിയോളജി സേവനവും കാത്ത്ലാബ് സേവനവും ലഭ്യമാണ്. ഇതുവരെ 3800 ഓളം കാത്ത്ലാബ് പ്രൊസീജിയറുകളാണ് നടത്തിയിട്ടുള്ളത്. ശബരിമല തീര്‍ഥാടന കാലത്ത് ബേസ് ആശുപത്രിയായാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ കാര്‍ഡിയോളജി സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു
ആശുപത്രികളെ രോഗീ സൗഹൃദമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു ആശുപത്രികളെ രോഗീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് അരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2007 ല്‍ നിര്‍മിച്ച എ ബ്ലോക്കിന്റെ രണ്ട്, മൂന്ന് നിലകളിലായാണ് നവീകരിച്ച പേ വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുതിയ പേ വാര്‍ഡില്‍ 24 റൂമുകളാണുള്ളത്. എല്ലാ മുറികളിലും ടിവി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ടു മുറികളില്‍ എസിയും സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് പേ വാര്‍ഡ് നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍…
Read More