konnivartha.com: വെള്ള ചുരിദാറിനു കുറുകെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെല്‍റ്റും തലപ്പാവും ധരിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യ വനിതാ ദഫേദാര്‍. മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ. ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ദഫേദാര്‍. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി
പത്തനംതിട്ട ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല തയ്യാർ
konnivartha.com: പത്തനംതിട്ട : ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല നഗര ഹൃദയത്തിൽ ഉദ്ഘാടനത്തിന് തയ്യാറായി. 22 ന് നടക്കുന്ന ചടങ്ങിൽ പുതുതായി തയ്യാറാക്കിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നഗരത്തിലെ വിവിധ സ്കൂളുകളിൽ ഉപന്യാസം, ക്വിസ്, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്കുള്ള സമ്മാനവും വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകൾക്കുള്ള ആദരവും ചടങ്ങിൽ നൽകും. വായനക്കാർക്ക് അലമാരകളിൽ തെരയാതെ തന്നെ പുസ്തകങ്ങൾ എവിടെയുണ്ടെന്ന് കമ്പ്യൂട്ടറിൽ നിന്ന് മനസ്സിലാക്കാനാകുന്ന സൗകര്യമാണ് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നഗരസഭാ ലൈബ്രറിയിൽ ലഭ്യമാകുന്നത്. കൃതി, എഴുത്തുകാരൻ, പ്രസാധകൻ, വർഷം തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കൃതികൾ തെരഞ്ഞെടുക്കാൻ എളുപ്പമാകും. വെബ്സൈറ്റിലൂടെ ആവശ്യക്കാർക്ക് മൊബൽഫോൺ ഉൾപ്പടെയുള്ള ഉപകരണങ്ങളിലൂടെ പുസ്തക വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ചുവടുവയ്പിലൂടെ കാലാനുസ്യതമായി മാറുകയാണ് നഗരത്തിന്റെ ഗ്രന്ഥശാല. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി 35,000 പുസ്തകങ്ങളാണ് നഗരസഭ ലൈബ്രറിയിൽ ഉള്ളത്.…
Read Moreപത്തനംതിട്ട ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി
konnivartha.com : ജില്ലയില്‍ പറക്കോട് ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്മാന് ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍പിളള, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ ജ്യോതിഷ് ബാബു, അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക് സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.ജെ.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read More