പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പൊട്ടങ്കൽ പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് യുവാവ് മരണപ്പെട്ടു .രണ്ട് പേര്‍ക്ക് പരിക്കേറ്റു . തിരുവനന്തപുരം നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്.ബെന്നറ്റ് ആണ് വാഹനം ഓടിച്ചിരുന്നത്. നെടുമങ്ങാട് സ്വദേശിയും ഓർക്കസ്ട്രാ ടീമിലെ ഡ്രമ്മറുമായ രതീഷ് (കിച്ചു, 35) തിരുവനന്തപുരം സ്വദേശിയും ഗിറ്റാറിസ്റ്റുമായ ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്.അപകടത്തിൽപെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രമ്മർ കലാകാരനായ ബെന്നറ്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്നതിനു ഇടയില്‍ റാന്നിയില്‍ വെച്ചു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു .
Read Moreടാഗ്: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടല്‍ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനം : കോടികളുടെ അഴിമതി
konnivartha.com: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ – മുറിഞ്ഞകൽ ജംഗ്ഷനിലെ കാര്യം മാത്രം നോക്കുക . ദിവസേന കിഴക്കൻ മേഖലയിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങളും , യാത്രക്കാരും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട ജംഗ്ഷൻ.സമീപകാലത്തായി നിരവധി വാഹന അപകടങ്ങൾ നടന്ന സ്ഥലമാണ്. നിരവധി മരണം സംഭവിച്ചു . സംസ്ഥാന പാതയിൽ റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ് . നിര്‍മ്മാണ ചുമതല വഹിക്കുന്ന കെ എസ് റ്റിപി അധികൃതർ ഒരു ബോർഡ് മാത്രം സ്ഥാപിച്ചിട്ട് ഇനിയും വലിയ ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിന് പൊതു ജനം നല്കിയ പരാതികള്‍ അന്വേഷിച്ചില്ല . വിജിലന്‍സിന് നല്കിയ പരാതി എവിടെ . ഇപ്പോള്‍ കേരള ഗവര്‍ണര്‍ക്കും പരാതി . അഴിമതിയുടെ നേര് ചിത്രം ആണ് “കോന്നി വാര്‍ത്ത ”…
Read Moreകോന്നി കൂടലില്‍ സ്വകാര്യ ബസ്സിനിടയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
സ്വകാര്യബസിനെ മറികടക്കവേ മറ്റൊരു ബെെക്കിൽ ഇടിച്ചു; ബസിനടിയിൽപ്പെട്ട് ബെെക്ക് യാത്രികന് ദാരുണാന്ത്യം konnivartha.com: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടല്‍ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്. സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ് സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോത്തുപാറ വേങ്ങവിളയിൽ ബൈജുവിനെ (32) പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്ക് യാത്രികനായ കലഞ്ഞൂർ ഒന്നാംകുറ്റി മല്ലങ്കഴയിൽ ഷാജി ജോർജ്ജിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്. കൂടൽ ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ അതേഭാഗത്തുനിന്ന് വന്ന ബൈക്ക് മറികടക്കുമ്പോഴാണ് എതിരേവന്ന ബൈക്കിൽ ഇടിച്ചത്. കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽവെച്ചാണ് അനീഷ് മരിച്ചത്. അനീഷിന്റെ അമ്മ സുധ.…
Read More