konnivartha.com : ഭാര്യയെയും മകളെയും മർദ്ദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടിൽ ശിവരാജൻ മകൻ ജിജിക്കുട്ടൻ എന്ന ഉല്ലാസ് (39) ആണ് പിടിയിലായത്. ഇയാൾ ഇന്നലെ (26.02.2022) വൈകിട്ട് വീട്ടിൽ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പോലീസ് കൺട്രോൾ റൂമിൽ നിന്നും സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ് ഐ രാജീവും സംഘവും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചവെങ്കിലും വിജയിച്ചില്ല. അക്രമാസക്തനായ യുവാവ് പോലീസിന് നേരേ തിരിയുകയായിരുന്നു. മൽപ്പിടിത്തത്തിനിടെ എസ് ഐ രാജീവിന്റെ ഇടതു കൈപ്പത്തി കടിച്ചു പരിക്കേൽപ്പിച്ചു. തടയാൻ തുനിഞ്ഞ സി പി ഓ ഗിരീഷ് കുമാറിന്റെ വലതു കൈപ്പത്തി ബലമായി പിടിച്ചു തിരിച്ചതിനെ തുടർന്ന് ചെറുവിരലിന്റെ അസ്ഥിക്കു പൊട്ടലുണ്ടായി. സി പി ഓ വിഷ്ണുവിന് ചവിട്ടേറ്റു. പത്തനംതിട്ട ഡി വൈ എസ് പി കെ…
Read More