ബാലവേല വിമുക്തമാക്കാന്‍ പോസ്റ്റര്‍ പ്രകാശനം

  തൊഴില്‍ നൈപുണ്യ വകുപ്പും വനിത ശിശു വികസന വകുപ്പും സംയുക്തമായി ജില്ലയെ ബാലവേല വിമുക്തമാക്കുന്നത് സംബന്ധിച്ച പോസ്റ്റര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി ചേംബറില്‍ പ്രകാശനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ജി. സുരേഷ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബി.ലതാകുമാരി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ജി.ഹരി, സി.കെ ജയചന്ദ്രന്‍, അമൃത് രാജ് ബേബി എന്നിവര്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സ്ഥാപനങ്ങളിലും പോസ്റ്റര്‍ പതിപ്പിച്ചു.

Read More