കേരളത്തിൽനിന്നുള്ള എൻജിനിയർമാരെ തേടുന്നു

  konnivartha.com: രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യകമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദഗ്ദ്ധരെയും ആവശ്യമുണ്ട്. ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്രകമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു ആസ്ഥാനമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖകമ്പനികളാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികളിൽ താത്പര്യം കാണിച്ചു വന്നിരിക്കുന്നത്. 200-ൽപ്പരം എൻജിനീയർമാരെയും 2000-ലധികം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തിൽ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ സാക്ഷ്യമാണിത്. സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെയാണ് (IIIC) ഇവർ സമീപിച്ചത്. എൻജിനീയർമാർക്കു തൊഴിൽലഭ്യതാക്ഷമത (employability) വളർത്താൻ അവിടെ നല്കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്.…

Read More