നന്ദി അറിയിച്ച് സമ്മതദാനപത്രം ഏറ്റുവാങ്ങി മന്ത്രി വീണാ ജോര്‍ജ് ലൈഫ് പദ്ധതിയിലേക്ക് 28 സെന്റ് സ്ഥലം സംഭാവന ചെയ്ത് പി.എം. ഹനീഫയും കുടുംബവും ‘ഞാന്‍ നമിക്കുന്നു, നല്ല മനസിന്റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയു’. ഞായറാഴ്ച ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയോടും കുടുംബത്തോടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ആണിത്. സ്വന്തമായി ആകെയുള്ള 78 സെന്റില്‍ 28 സെന്റ്, അതും വല്ലനയിലെ കണ്ണായ റോഡ് അരികിലേ ഭൂമി ലൈഫ് പദ്ധതിയില്‍ ഭൂരഹിതര്‍ക്കായി വീട് വയ്ക്കാന്‍ നല്കിയ കാരുണ്യത്തോട് ഭൂമിയുടെ സമ്മതദാനപത്രം ഏറ്റുവാങ്ങി സംസാരിക്കുകയയിരുന്നു മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോട് ഇത്തിരി മണ്ണ്’പദ്ധതിയിലേക്കാണ് ഹനീഫ പൂര്‍ണ മനസോടെ സ്വന്തം ഭൂമി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ കുടുംബം ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതറിഞ്ഞപ്പോള്‍ മറ്റ്…
Read More