konnivartha.com: രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച ‘Mediation – For the Nation’ എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും (NALSA) മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും (MCPC) സംയുക്തമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്തുന്ന ഈ യജ്ഞത്തിൽ കേരളത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹന അപകട കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, സർവീസ് സംബന്ധമായ തർക്കങ്ങൾ, ഗാർഹീക പീഡന കേസുകൾ, മദ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾ, വാണിജ്യ തർക്ക കേസുകൾ, വസ്തു സംബന്ധമായ കേസുകൾ, വസ്തു ഒഴിപ്പിക്കൽ കേസുകൾ, വസ്തു ഏറ്റെടുക്കൽ കേസുകൾ, ഉപഭോക്തൃ പരാതികൾ, അനുയോജ്യമായ മറ്റു സിവിൽ കേസുകൾ…
Read More