വിയറ്റ്നാമീസ് ചിത്രം “സ്കിൻ ഓഫ് യൂത്തി”ന് ‘സുവർണ്ണമയൂരം’ പുരസ്കാരം

  വിയറ്റ്നാമീസ് ചിത്രമായ “സ്കിൻ ഓഫ് യൂത്ത്” മികച്ച ചലച്ചിത്രത്തിനുള്ള അഭിമാനകരമായ ‘സുവർണ്ണമയൂരം’ നേടി. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുഗനും ചേർന്ന് പുരസ്കാരം സമ്മാനിച്ചു.സംവിധായിക ആഷ്‌ലീ മേഫെയർ, നിർമ്മാതാക്കളായ ട്രാൻ തോ ബിച്ച് എൻഗോക്, ആഷ് മേഫെയർ, ഫ്രാൻ ബോർജിയ എന്നിവർ സംയുക്തമായി ഗോൾഡൻ പീക്കോക്ക് ട്രോഫിയും സർട്ടിഫിക്കറ്റും 40,00,000 രൂപ ക്യാഷ് പ്രൈസും പങ്കിടും. 1990-കളിൽ സൈഗോണിൽ നടക്കുന്ന ഈ ചിത്രം, ലിംഗമാറ്റ ശസ്ത്രക്രിയ സ്വപ്നം കാണുന്ന ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളിയായ സാനും, തൻ്റെ മകനെ പിന്തുണയ്ക്കാൻ പോരാടുന്ന നാമും തമ്മിലുള്ള തീവ്രമായ പ്രണയത്തെ പര്യവേക്ഷണം ചെയ്യുന്നു. സാൻ ഒരു സ്ത്രീയായി ജീവിക്കാൻ തീരുമാനമെടുത്തിരിക്കുന്നു. അതേസമയം നാം അവളുടെ ശസ്ത്രക്രിയയ്ക്ക് പണം സമ്പാദിക്കാൻ ക്രൂരമായ പീഡനങ്ങൾ സഹിക്കുന്നു. അക്രമാസക്തമായ അധോലോകവും…

Read More