വിഴിഞ്ഞം സുരക്ഷാവലയത്തിൽ: മൂവായിരത്തോളം പൊലീസ്

വിഴിഞ്ഞം സുരക്ഷാവലയത്തിൽ; നഗരത്തിലുൾപ്പെടെ മൂവായിരത്തോളം പൊലീസ്, 20 അംഗ എസ് പി ജി സംഘവും തലസ്ഥാനത്ത് konnivartha.com: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി മേയ് രണ്ടിനു രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിനായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലേക്ക്. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയൽ റൺ നടക്കും.സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനും നിർദേശങ്ങൾ നൽകാനുമായി സിറ്റി പൊലീസ് കമ്മിഷണറുൾപ്പെടെ ഉന്നത പൊലീസ് സംഘം വൈകിട്ടു വിഴിഞ്ഞത്ത് എത്തി. വിഴിഞ്ഞത്തും പരിസരത്തും പൊലീസ് വിന്യാസമുണ്ടാകും. നഗരത്തിലുൾപ്പെടെ മൂവായിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നാണു സൂചന. ചടങ്ങിനുള്ള പന്തലുകൾ തയാറായി. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡൽഹിയിൽ നിന്നുള്ള 20 അംഗ എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) സംഘത്തിന്റെ മേൽനോട്ടമുണ്ട്. പതിനായിരത്തോളം പേരെയാണ് ഉദ്ഘാടനച്ചടങ്ങിന് പ്രതീക്ഷിക്കുന്നതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വിവിഐപി, വിഐപി എന്നിവർക്കായി പ്രത്യേക…

Read More