ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അതിര് ലംഘിച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത് സാധാരണക്കാരന് വിതരണം ചെയ്യുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതന് ഭൂമിയുടെ അവകാശം നല്‍കുന്നതിന് മനുഷ്യനിര്‍മിതമായ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നാലും അത് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നയം. കാലങ്ങളായി നിലനിന്ന എയ്ഞ്ചല്‍വാലി പ്രശ്നം മെയ്-ജൂണ്‍ മാസത്തോടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി പരിഹരിക്കും. മലയോരമേഖലയിലെ പട്ടയപ്രശ്നം സമയബന്ധിതമായി പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതിയാണ് പട്ടയമിഷന്‍. മറ്റേത് വകുപ്പിനേക്കാളും ഏറെ സങ്കീര്‍ണവും പ്രയാസകരവുമായ പ്രശ്നങ്ങള്‍ നേരിടുന്ന വകുപ്പാണ് റവന്യു വകുപ്പ്. ഭൂമിസംബന്ധമായ ഒരു പ്രശ്നം റവന്യു വകുപ്പിന് മുന്നിലെത്തുമ്പോള്‍ പാര്‍ലമെന്റും നിയമസഭയും പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും മുതല്‍ മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവുകള്‍…
Read More