konnivartha.com : സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയ്ക്ക് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥല പരിശോധനയ്ക്കു ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. ഇവിടെ അപകട സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ഒരു കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കി. മുണ്ടന്‍പാറ ഗവ ട്രൈബല്‍ യുപി സ്‌കൂളിന് നിലവില്‍ അപകട ഭീഷണിയില്ലാത്തിനാല്‍ മാറ്റേണ്ട സാഹചര്യമില്ല. സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തിലുള്ള ഭീതി പരത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഈ പ്രദേശത്തെ റോഡില്‍ വിള്ളല്‍ ഉണ്ടായതിന്റെ കാരണവും അപകട സാധ്യതയും പഠിക്കുന്നതിന് ജില്ലാ ജിയോജിസ്റ്റ് അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ പഠനം നടത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാവിയില്‍ വരാവുന്ന അപകട സാധ്യതകള്‍ പരിശോധിച്ച്…
Read More