konnivartha.com : കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു. പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.
Read More