അച്ചൻകോവിൽ മഹോത്സവം:കല്ലേലിക്കാവിൽ നിന്നും അനുവാദം ഏറ്റു വാങ്ങി

  konnivartha.com;കോന്നി :അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവവുമായി ബന്ധപ്പെട്ട് 999 മലകളുടെ അധിപനായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു സന്നിധിയിൽ ക്ഷേത്ര ഭാരവാഹികൾ, ചുമതലക്കാർ ഭക്തജനങ്ങൾ എന്നിവർ അടുക്കാചാരം സമർപ്പിച്ച് അനുഗ്രഹവും അനുവാദവും ഏറ്റുവാങ്ങി. അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ. ഉണ്ണിപിള്ള, സെക്രട്ടറി അച്ചൻകോവിൽ സുരേഷ് ബാബു, സബ് ഗ്രൂപ്പ് ഓഫീസർ ബി പി നിർമ്മലാനന്ദൻ നായർ, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി, ചലച്ചിത്ര താരവും നൃത്തകിയുമായ ശാലുമേനോൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ സംസാരിച്ചു. അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം 2025 ഡിസംബർ 16 (1201 ധനു 1) ന് ഭഗവാന്‍റെ തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ച്…

Read More