അച്ചൻ കോവിൽ വനത്തിൽ 7 പേര് കുടുങ്ങി കിടക്കുന്നു

അച്ചൻ കോവിൽ വനത്തിൽ 7 പേര് കുടുങ്ങി കിടക്കുന്നു കോന്നി വാർത്ത :ഇന്നലെ ഉച്ചയ്ക്ക് ശേഷം അച്ചൻ കോവിലിനു പോയ 7 പേര് കോടമലയ്ക്ക് സമീപം വനത്തിൽ കുടുങ്ങി. കനത്ത മഴയും മല വെള്ളപാച്ചിലും മൂലം വനത്തിലെ റോഡിൽ മല ഇടിഞ്ഞു വീണു. ഇതിനാൽ ഗതാഗതം മുടങ്ങി. ഇവർ സുരക്ഷിതരാണ് എന്ന് കോന്നി വാർത്തയോട് പറഞ്ഞു. വർക്കല, കോന്നി നിവാസികൾ ആണ് വനത്തിൽ കുടുങ്ങിയത്. റോഡിൽ നിന്നും വെള്ളം ഇറങ്ങിയ ശേഷമേ ഗതാഗതം സാധ്യമാകൂ. വർക്കലയിൽ നിന്നും ഉള്ള ഷാജി സ്വാമി നാഥനും കൂട്ടരുമാണ് വനത്തിൽ പെട്ടത്

Read More