ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യ മുക്തമായ അന്തരീക്ഷം: മന്ത്രി വീണാ ജോര്‍ജ്

മനുഷ്യന്റെ ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യ മുക്തമായ അന്തരീക്ഷം കൂടിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയുടെ ഏകോപനത്തില്‍ ‘ വൃത്തിയുള്ള നവകേരളം, വലിച്ചെറിയല്‍ മുക്ത കേരളം’ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   നാം എങ്ങനെ വീട് സംരക്ഷിക്കുന്നുവോ അതുപോലെ തന്നെ നാടും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മാലിന്യം ആരോഗ്യ പൂര്‍ണമായ മനുഷ്യജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇതു സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

Read More