ഇനി മാജിക്ക് ഇല്ല; മരണം വരെ ഭിന്നശേഷിക്കാരായ മക്കളോടൊപ്പം: ഗോപിനാഥ് മുതുകാട്

      konnivartha.com : എന്‍റെ പത്താം വയസിൽ തുടങ്ങി കഴിഞ്ഞ നാൽപ്പത്തഞ്ച് വർഷം നെഞ്ചിൽ കൊണ്ടു നടന്ന ഇഷ്ടകാമുകിയായ മാജിക്കിനോട് ഞാൻ വിട പറഞ്ഞു. ഇനി ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പമായിരിക്കും മരണം വരെയുള്ള ജീവിതം. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.   കഴിഞ്ഞ 4 വർഷം മുമ്പ് കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുമായി ഇടപെട്ടതോടെ യാണ് ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവരോടൊപ്പം അവരുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ തീരുമാനമെടുക്കുവാൻ കാരണമായതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, +2 തലത്തിൽ എല്ലാ വിഷയത്തിലും A+ നേടിയ കുട്ടികളെയും 1 മുതൽ 3 വരെയുള്ള റാങ്ക് ജേതാക്കൾക്കുമുള്ള ആദരവ് സമർപ്പിക്കുന്ന ചടങ്ങായ കോന്നി മെറിറ്റ് ഫെസ്റ്റ് അടൂർ പ്രകാശ് എം പി…

Read More