konnivartha.com: ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലും വ്യോമ റൂട്ടുകളിലും സിവിൽ വിമാന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു കൊണ്ട് ഉത്തരവ് ഇറങ്ങി . എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത് . അധമ്പൂർ, അംബാല, അമൃത്സർ, അവന്തിപുരം, ബഠിൻഡ, ഭുജ്, ബികാനേർ, ചണ്ഡീഗഡ്, ഹല്വാര, ഹിന്ദോൺ, ജൈസൽമേർ, ജമ്മു, ജാമനഗർ, ജോധ്പൂർ, കണ്ഡല, കൻഗ്ര (ഗഗ്ഗൽ), കെഷോദ്, കിഷൻഗർ, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പഠാൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലൈ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്.മേയ് 14 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിടുക.തുടർച്ചയായി പാക്കിസ്ഥാൻ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി.ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകൾ രാജ്യത്ത് 26 ഇടങ്ങളിൽ കണ്ടെത്തിയതായാണു വിവരം. Temporary Suspension of Civil…
Read More