ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം “ഗഗൻയാൻ” 2023 ൽ വിക്ഷേപിക്കും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാൻ 2023ൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ വിക്ഷേപണത്തോടെ, യുഎസ്എ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള രണ്ട് പ്രധാന ദൗത്യങ്ങൾ ആയ ക്രൂ എസ്കേപ്പ് സംവിധാനത്തിന്റെ പ്രകടനക്ഷമത വിലയിരുത്തുന്നതിനുള്ള പരീക്ഷണ യാത്രയും, ഗഗൻയാനിന്റെ (ജി1) ആദ്യ ആളില്ലാ ദൗത്യവും, 2022-ന്റെ രണ്ടാം പകുതിയോടെ നടത്താൻ ആസൂത്രണം ചെയ്തിട്ടുള്ളതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതേതുടർന്ന് ISRO വികസിപ്പിച്ചെടുത്ത ബഹിരാകാശ യാത്രാ മനുഷ്യ റോബോട്ടായ “വ്യോമ്മിത്ര”-(Vyommitra) ഉപയോഗിച്ച് അടുത്തവർഷം അവസാനത്തോടെ രണ്ടാമത്തെ ആളില്ലാ പറക്കൽ ദൗത്യം നടത്തും.…
Read More