ഇന്ന് പന്ത്രണ്ട് വിളക്ക് ആഘോക്ഷം :ക്ഷേത്രങ്ങള്‍ ഒരുങ്ങി

  konnivartha.com; 12 മാസത്തിലൊരിക്കൽ നവംബർ മധ്യത്തിൽ മലയാള മാസമായ വൃശ്ചിക മാസത്തില്‍ 1 മുതല്‍ 12 ദിവസം നടന്നു വരുന്ന പ്രധാന ചടങ്ങുകളില്‍ വിശേഷാല്‍ ചടങ്ങ് ആണ് ക്ഷേത്രങ്ങളില്‍ പന്ത്രണ്ടു വിളക്കായി ആഘോഷിക്കുന്നത് . ഇന്ന് വൃശ്ചികം പന്ത്രണ്ടു ആയതിനാല്‍ ക്ഷേത്രങ്ങളില്‍ പന്ത്രണ്ട് വിളക്ക് ആഘോക്ഷം നടക്കും . രാവിലെ മുതലുള്ള വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് ആയിരക്കണക്കിന് ദീപങ്ങള്‍ തെളിയിക്കുന്നത് ആണ് പ്രധാന ചടങ്ങ് . അന്തകാരമകന്ന് ജീവിതത്തില്‍ പ്രകാശം തെളിഞ്ഞു വിളയാടാന്‍ ആണ് വിശേഷാല്‍ വിളക്കുകള്‍ തെളിയിക്കുന്നത് . ക്ഷേത്രങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ചെരാതില്‍ വിളക്കുകള്‍ തെളിയിക്കും . മധ്യ തിരുവിതാംകൂറില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ആണ് പന്ത്രണ്ടു വിളക്ക് മഹോത്സവത്തിന് പ്രാധാന്യം . 12 വിളക്ക് ആചരണത്തിനു പിന്നിൽ ചില വിശ്വാസങ്ങളുണ്ട്. പറയി പെറ്റ പന്തീരുകുലത്തിലെ പന്ത്രണ്ടുപേരും പൂജകൾ നടത്തിയതിന്‍റെ ഓർമ്മയിലാണത്രെ…

Read More

ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവം : ക്ഷേത്രങ്ങള്‍ ഒരുങ്ങി

  ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവം ക്ഷേത്രങ്ങള്‍ ഒരുങ്ങി .ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക ഉത്സവം പ്രശസ്തമാണ്. ‘പന്ത്രണ്ട് വിളക്ക്’ മഹോത്സവം എന്നറിയപ്പെടുന്ന ഈ ഉത്സവം വൃശ്ചികത്തിലെ ആദ്യത്തെ പന്ത്രണ്ട് ദിനരാത്രങ്ങളില്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും.   വൃശ്ചികം ഒന്നുമുതല് 12 ദിവസമാണ് വിളക്ക് നീണ്ടുനില്‍ക്കുന്നത് . ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍ കെട്ടി താമസിച്ച് ഭജനമിരിക്കുന്നു. നവംബര്‍ 28 ന് ഈ ഉത്സവം സമാപിക്കുന്നത്. പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്തര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അരയാല്‍ തറകളിലും ഒണ്ടിക്കാവിലും ശാസ്താക്ഷേത്രത്തിലും  മഹാലക്ഷ്മി കാവിലുമൊക്കെ വലംവച്ചു തൊഴുതെത്തി കുടിലുകളില്‍ നിലവിളക്കു തെളിക്കുകയാണ് ആദ്യചടങ്ങ്. ഓരോവിഭാഗത്തിനും ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രത്യേകം കമ്മിറ്റികളുണ്ട്. പരബ്രഹ്മ ഭുമിയിലുയര്‍ന്ന 1400 ചെറുകുടിലുകളിലും അരയാല്‍ ത കളിലുമൊക്കെയായി വൃശ്ചികം ഒന്നു മുതലുള്ള 12 ദിനരാത്രങ്ങളില് പരബ്രഹ്മ ഭജന…

Read More