konnivartha.com; ഉത്സവ/പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുത നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിന് വൈദ്യുതാലങ്കാര ജോലി കരാര്‍ കൊടുക്കുന്നവരും ഏറ്റെടുക്കുന്നവരും നിര്‍ദേശം പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അംഗീകൃത ലൈസന്‍സ് കൈവശമുള്ള കോണ്‍ട്രാക്ടറിന് മാത്രം വൈദ്യുത സംബന്ധമായ ജോലി കരാര്‍ നല്‍കണം. സ്വന്തം സ്ഥല പരിധിക്ക് പുറത്ത് വൈദ്യുത സപ്ലൈ എക്സ്റ്റെന്റ് ചെയ്യാന്‍ പാടില്ല. നൂറില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളില്‍ വൈദ്യുത പ്രതിഷ്ടാപനങ്ങള്‍ സ്ഥാപിക്കാനും താല്‍കാലിക ജനറേറ്ററിനും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. കെ.എസ്.ഇ.ബി പ്രതിഷ്ടാപനങ്ങളില്‍ അലങ്കാരങ്ങളോ മറ്റ് വസ്തുക്കളോ സ്ഥാപിക്കരുത്. അധിക വൈദ്യുതിക്ക് കെഎസ്ഇബി എല്‍ സെക്ഷന്‍ ഓഫീസില്‍ ഫീസ് നല്‍കണം. ഉത്സവപ്ലോട്ടിന് മുന്‍കൂറായി അനുമതി നേടണം. റോഡുകള്‍ക്ക് കുറുകെ വയറുകള്‍ വലിക്കുന്നത് ഒഴിവാക്കണം. നീളം കൂടിയതോ അല്ലാത്തതോ ആയ പൈപ്പ്, കമ്പ്, മറ്റ്…
Read More