konnivartha.com : കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും 2023-24 സാമ്പത്തിക വര്‍ഷം ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്പെഷ്യാലിറ്റി സേവനങ്ങള്‍ താലൂക്ക് തലം മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ക്കായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കേരളത്തെ ഹെല്‍ത്ത് ഹബ് ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ സൗജന്യമായും, മിതമായ നിരക്കിലും നല്‍കുകയാണ് സര്‍ക്കാര്‍. ആശുപത്രി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മൂന്നു മേഖലകളില്‍ കേന്ദ്രീകരിച്ചാണ് മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നത്. 30.25 കോടി രൂപ ചിലവില്‍ 5858 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം…
Read More