KONNI VARTHA.COM : പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് 4 മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്‌സൈറ്റിൽ 3 മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം. സന്ദർശകർ ഓൺലൈൻ ആയി തുക അടച്ച് സൈറ്റിൽ നിന്ന് ലഭ്യമാക്കുന്ന ഇ-ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്‌തോ സൂക്ഷിക്കണം. ഇ-ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
Read Moreടാഗ്: കല്ലാർ
കല്ലാർ, അച്ചന്‍കോവിൽ നദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ
കോന്നി വാര്‍ത്ത ഡോട്ട് കോം : കല്ലാർ, അച്ഛൻഅച്ചന്‍കോവിൽ നദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ. വൈകിട്ട് വരെ കനത്ത മഴ പെയ്തു .ഇപ്പോള്‍ മഴയുടെ തോത് അല്‍പ്പം കുറഞ്ഞിട്ടുണ്ട് . കേന്ദ്രകാലാവസ്ഥ വകുപ്പ് (11 , 12 തീയതികളില്‍ ) കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . 12 നു ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് അപകടമാകുന്ന നിലയില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല . അച്ചന്‍ കോവില്‍ മുള്ള് മല ഭാഗത്ത് കാട്ടു തോട് വൈകിട്ട് കരകവിഞ്ഞിരുന്നു .എന്നാല്‍…
Read More