പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻ ചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലന്റെ അമ്മ വിജിയ്ക്കും പരുക്കേറ്റു. വീട്ടിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു ആനയുടെ ആക്രമണം. കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അലൻ മരിച്ചിരുന്നു. മാതാവ് വിജിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്നാണ് വിവരം. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അലൻ മരിച്ചിരുന്നു. സ്ഥിരം കാട്ടാനകൾ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreടാഗ്: കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകും. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി എ കെ ശശീന്ദ്രൻ നിര്‍ദേശിച്ചു.വണ്ണപ്പുറം പഞ്ചായത്തിൽ നാളെ എൽഡിഎഫ്, യുഡിഎഫ്,…
Read More