തിരുവല്ല കവിയൂര്‍ കണിയാംപറ റോഡിൽ ഇലവിനാൽ ജംഗ്ഷന് സമീപം വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ വർഷം ഡിസംബർ 18 ന് കാറിൽ നിന്ന് 2 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. കേസിൽ രണ്ടാം പ്രതി ചങ്ങനാശേരി നാലുകോടി സ്വദേശി സിജോ മോന് (38 )ആണ് അറസ്റ്റിലായത്. വെളുപ്പിന് 5.40 ന്, പോലീസ് പരിശോധനയ്ക്കിടെ വന്ന വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയശേഷം, കുറച്ചുമാറി ഉപേക്ഷിച്ച് പ്രതികൾ ഓടിപ്പോകുകയായിരുന്നു. കാർ ഓടിച്ചിരുന്ന കണിയാംപാറ കവിയൂര്‍ സ്വദേശി ലൂക്കൻ എന്ന് വിളിക്കുന്ന ലിബിനെ 27 ന് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ രണ്ടാം പ്രതി സിജോമോനെ കണ്ടെത്തുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ഊർജ്ജിത ശ്രമം നടന്നുവരവേ, ആലുംതുരുത്തി കഴുപ്പിൽ കോളനിയിൽ നിന്നും ഇന്നലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജില്ലാ പോലീസ് ഡാൻസാഫ് സംഘവും തിരുവല്ല…
Read More