കുടിവെള്ള ക്ഷാമം നേരിടുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണം:ജില്ലാ വികസന സമിതി

konnivartha.com : കുടിവെള്ള ക്ഷാമം നേരിടുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പ് പൊട്ടല്‍ മൂലമുള്ള പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം. കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഡിവിഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കം നടത്തണം. വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ ഉത്തരവ് വേഗമാക്കുന്നതിന് ഇടപെടാമെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗബാധയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായി. ഇനിയും ജാഗ്രത തൂടരേണ്ടതുണ്ട്. സ്‌കൂളുകള്‍ തുറക്കുകയും പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.…

Read More