കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേളയുടെ ലോഗോ പ്രകാശനം നടന്നു

  പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേളയുടെ ലോഗോ പ്രകാശനം ആരോഗ്യ, വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവല്ല എം.എല്‍.എ. അഡ്വ. മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, എഡിഎം. ബി.ജ്യോതി , ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, കുടുംബശ്രീ ഡിഎംസി എസ്. ആദില, എഡിഎംസി കെ. ബിന്ദുരേഖ തുടങ്ങിയവര്‍ പങ്കെടുത്തു

Read More