konnivartha.com/പത്തനംതിട്ട : മോഷണം നടത്തി ജയിലിൽ പോകുകയും മോചിതനായശേഷം വീണ്ടും മോഷണം നടത്തുകയുംചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരംവെമ്പായം പോത്തൻകോട് സെന്റ് തോമസ് യു പിസ്കൂളിന് സമീപം ജൂബിലി ഭവൻ വീട്ടിൽ സൈറസിന്റെ മകൻ സെബാസ്റ്റ്യൻ എന്ന് വിളിക്കുന്ന ബിജു (53)അറസ്റ്റിൽ. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽനിരവധി മോഷണകേസുകളിൽ പ്രതിയായ ഇയാളെകീഴ്വായ്പ്പൂർ പോലീസ് ആണ്ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽപിടികൂടിയത്. മല്ലപ്പള്ളി കിഴക്ക് മുരണി മൂർത്തിപ്ളാക്കൽ വീട്ടിൽ വേണുഗോപാലിന്റെ മകൾ ബിന്ദു വേണുഗോപാലിന്റെ പരാതിപ്രകാരം കീഴ്വായ്പ്പൂർ പോലീസ് എടുത്ത കേസ് ആണ് ആദ്യത്തേത്. ബിന്ദു ഫാർമസി അസിസ്റ്റന്റ് ആയി ജോലിനോക്കുന്ന മല്ലപ്പള്ളി ജോർജ്ജ് മാത്തൻ ആശുപത്രി ഫാർമസി റൂമിൽ മാർച്ച് 29 പുലർച്ചെ 5 മണിക്ക് അതിക്രമിച്ചുകടന്ന് ഇവരുടെ 80000 രൂപ വിലവരുന്ന രണ്ട് പവൻ സ്വർണമാല കവരുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കുകയും,…
Read More