കെ.ജി. ജോർജ്ജ് അനുസ്മരണം നടത്തി

  konnivartha.com/പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ സംവിധായകൻ കെ.ജി. ജോർജ്ജ് അനുസ്മരണം നടത്തി. പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന അനുസ്മരണ സമ്മേളനം സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല രക്ഷാധികാരി സുനീൽ മാമ്മൻ കൊട്ടുപള്ളിൽ ഉദ്ഘാടനം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നാടക സിനിമ സീരിയൽ നടൻ കടമ്മനിട്ട കരുണാകരൻ കെ.ജി. ജോർജ്ജ് അനുസ്മരണം നടത്തി. ജില്ല വൈസ് ചെയർമാൻ ശ്രീജിത് എസ്. നായർ, സിനിമ നിർമ്മാതാവ് കെ.സി. വർഗ്ഗീസ് , അഡ്വ. പി.സി. ഹരി എന്നിവർ പ്രസംഗിച്ചു.

Read More