konnivartha.com ; കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലി പ്രവർത്തനങ്ങളോടനുബന്ധിച്ച് “ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് ” എന്ന മുദ്രാവാക്യം ഉയത്തി കോന്നി മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും സ്വാഗത സംഘം രൂപീകരിക്കുന്നതിനും വേണ്ടിയുള്ള യോഗം 2022 ഡിസംബർ 14 – ന് 4 മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ചേരുന്നതിന് പരിഷത് മേഖലകമ്മിറ്റി യോഗം തീരുമാനിച്ചു.
Read Moreടാഗ്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നിയില്‍ വിദ്യാഭ്യാസ സദസ്സ് നടത്തി
konnivartha.com : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയം- പരിഷത്ത് നിലപാട് എന്ന വിഷയത്തിൽ കോന്നി ടൗണിൽ വിദ്യാഭ്യാസ സദസ്സ് നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ജി.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ കേന്ദ്രീകരണവും , കച്ചവടവൽക്കരണവും, വർഗ്ഗീയവൽക്കരണവും അവസാനിപ്പിക്കണമെന്നും, അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.എസ്. രാജേന്ദ്രകുമാർ, എസ്. കൃഷ്ണകുമാർ, കൂടൽ മോഹൻ, കെ.പി.രതിക്കുട്ടി, എൻ.എസ്. മുരളീമോഹൻ, എസ്. അർച്ചിത എന്നിവർ സംസാരിച്ചു. മേഖലപ്രസിഡന്റ് സലിൽവയലത്തല അദ്ധ്യക്ഷത വഹിച്ചു.
Read Moreകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഇന്നും നാളെയും കോന്നിയിൽ
Konnivartha. Com :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഇന്നും നാളെയും കോന്നിയിൽ വെച്ചു നടക്കുന്നു. കോന്നി ഗവ എൽ പി സ്കൂളിൽ ചേരുന്ന വാർഷികത്തിൽ വിവിധ വിഷയങ്ങളിൽ വിദക്തർ ക്ലാസ്സ് നയിക്കും.
Read Moreകേരള ശാസ്ത്ര സാഹിത്യ പരിഷത് കല്ലേലി യൂണിറ്റ് വാർഷികം നടന്നു
konnivartha.com : കേരള ശാസ്ത്ര സാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി കല്ലേലി യൂണിറ്റ് വാർഷികം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ ഗ്രാമ പഞ്ചായത്തംഗം സിന്ധു സന്തോഷ് ഉദ്ഘാടനം ചെയ്തു. പരിഷത് പിന്നിട്ട 60 വർഷം എന്ന വിഷയത്തിൽ സലിൽ വയലാത്തല സംസാരിച്ചു. സംഘടനാരേഖ എന്‍ എസ് രാജേന്ദ്രകുമാറും ഭാവി പ്രവർത്തനരേഖ എസ്. കൃഷ്ണകുമാറും അവതരിപ്പിച്ചു. മിസിരിയനൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷംനാദ് പ്രസിഡന്റ്, സംഗീത വൈസ് പ്രസിഡന്റ്, ഏഞ്ചല മറിയം റെജി സെക്രട്ടറി, അമിത് രാജ് ജോ.സെക്രട്ടറി തുടങ്ങി 9 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Read Moreകേരള ശാസ്ത്ര സാഹിത്യ പരിഷത് കല്ലേലിത്തോട്ടം യൂണിറ്റ് രൂപീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോന്നി കല്ലേലിത്തോട്ടം യൂണിറ്റ് രൂപീകരണ യോഗവും കുടുംബ സംഗമവും നടത്തി. കല്ലേലിത്തോട്ടം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ നടന്ന സംഗമം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. പരിഷത് ജില്ലാ പ്രസിഡന്റ് വി.എൻ. അനിൽ മുഖ്യപ്രഭാഷണം നടത്തി. സലിൽ വയലാത്തല, ആയുഷ് അജയ്, ഡോ. ബിനു പ്രകാശ് എന്നിവർ സംസാരിച്ചു. അജ്മിബദർ (പ്രസിഡന്റ്), അഭയ് (വൈസ് പ്രസിഡന്റ് ) മിസിരിയ നൗഷാദ് (സെക്രട്ടറി) മുഹമ്മദ് ഷംനാദ് (ജോ.സെക്രട്ടറി) തുടങ്ങി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Read Moreകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഡിജിറ്റൽ കലാ ജാഥക്ക് സ്വീകരണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി 2021 മാർച്ച് 28 ഞായറാഴ്ച പകൽ 4 മണിക്ക് കല്ലേലിത്തോട്ടം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ “ഭരണഘടനാ മൂല്യങ്ങളും സമകാലീന ഇന്ത്യയും” എന്ന വിഷയത്തിൽ പ്രഭാഷണവും, ഡിജിറ്റൽ കലാ ജാഥക്ക് സ്വീകരണവും നല്‍കും . ഗ്രാമപഞ്ചായത്തംഗം : സിന്ധുപി സന്തോഷ് ശാസ്ത്ര സാംസ്ക്കാരികോത്സവം ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗംവി എന്‍ . അനിൽ മുഖ്യപ്രഭാഷണം നടത്തും. സലിൽ വയലാത്തല അധ്യക്ഷത വഹിക്കും.
Read Moreകോന്നി കാച്ചാനത്ത് പാറമട തുടങ്ങുവാന്‍ ഉള്ള നീക്കം ഉപേക്ഷിക്കുക
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താഴം കേന്ദ്രീകരിച്ച് കാച്ചാനത്ത് പുതിയ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു .ഒക്ടോബര്‍ 9 നു വൈകീട്ട് 5 മണിയ്ക്ക് കാച്ചാനത്ത് കോട്ടപ്പാറയില്‍ ആണ് സംവാദം നടക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു . കോന്നി പഞ്ചായത്തിലെ പത്താം വാർഡിലാണ് പാറമട ആരംഭിക്കാൻ ശ്രമം നടക്കുന്നത്. നിലവിൽ മേഖലയിൽ നിരവധി ക്രഷർ യൂണിറ്റുകളാണുള്ളത്. ജനവാസ മേഖലയിലാണ് പുതിയ പാറമട ആരംഭിക്കുന്നത്.കാച്ചാനത്തു വലിയകോട്ട,ചെറിയ കോട്ട എന്നീ ആരാധനാ കേന്ദ്രങ്ങൾ ഇതിന് സമീപമാണ്.മുരിങ്ങമംഗലം ജലനിധി പദ്ധതിയുടെ പ്രധാന സംഭരണി കാച്ചാനത്തു കോട്ടയിലാണ് സ്ഥാപിച്ചിട്ടുള്ളത്. കോന്നി മെഡിക്കൽ കോളേജും ഇതിന് സമീപത്താണ്.കോന്നി പഞ്ചായത്തിലെ 9,10 വാർഡുകളെ ദോഷകരമായി…
Read More