കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 ): കോന്നി അതിരാത്രം സമാപനം (01 – 05 -24): പൂർണാഹുതി ഉച്ചക്ക് 3 മണിക്ക് konnivartha.com/കോന്നി: ഇളകൊള്ളൂർ അതിരാത്രം (01 – 05 -24) ന് അവസാനിക്കും . അതിരാവിലെതന്നെ നിത്യ കർമങ്ങൾക്കു തുടക്കമാകും. രാവിലെ 8.30 നു അനൂയാജഹോമം നടക്കും. യാഗത്തിന് ശേഷം വന്ന വിറകും, സോമവും ദ്രോണ കലശത്തിലാക്കി വറുത്ത ബാർലിയും ആഹുതി ചെയ്യുന്ന ചടങ്ങാണിത്. ഇത് പ്രത്യേക തരത്തിലുള്ള രസകരമായ ഒരു കർമമാണ്. അതിനു ശേഷം പയശ്ചിത്ത കർമ്മങ്ങൾ പൂർത്തിയാക്കും. തുടർന്നു 10 മണിക്ക് അവഭൃഥസ്നാന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് യാഗ ശാല അന്ഗ്നിക്കു സമർപ്പിക്കുന്ന ചടങ്ങുൾ ഉച്ച തിരിഞ്ഞു 1 മണിക്ക് ആരംഭിക്കും. ശാല സമർപ്പണം കഴിഞ്ഞു പൂർണാഹുതിയോടെ അതിരാത്രത്തിനു സമാപനമാകും. (30-04-2024) അതിരാവിലെ തൃദീയ സവനം ആരംഭിച്ചു. പ്രാത ദ്വിദീയ സവനങ്ങളിൽ…
Read Moreടാഗ്: കോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )
കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 30/04/2024 )
konnivartha.com/ കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിന്റെ അവസാന പാദമായ സമ്പൂർണ യാഗ ക്രിയകൾ ഇന്നലെ (29 /04 /2024) രാവിലെ 3.30 നു ആരംഭിച്ചു. പ്രാത സവനവും മാധ്യന്ദിന സവനവും ഇന്നലെ പൂർത്തിയായി. ഇന്ന് രാവിലെ തൃദീയ സവനവും നാളെ യജ്ഞശാല അന്ഗ്നിക്കു സമർപ്പിക്കുന്ന പൂർണാഹുതിയും നടക്കും. സന്ധ്യാ വന്ദനാദികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഋത്വിക്കുകളെ വീണ്ടും വരവേറ്റു. തുടർന്ന് ചിതിയുടെ പടവുകളിൽ തൊട്ടു പ്രധാന ആചാര്യൻ മന്ത്രങ്ങൾ ചൊല്ലി. യജമാനൻ കൊമ്പംകുളം വിഷ്ണു സോമയാജി ഋത്വിക്കുകളോട് രാവിലെ തന്നെ സവനം ചെയ്തു തരണം എന്നാവശ്യപ്പെടുകയും പാരികര്മികളോട് സവനം ചെയ്യിപ്പിച്ചു തരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു യാഗ ഋത്വിക്കുകളെ വരണം ചെയ്തു. തുടർന്ന് അധര്യു യജമാനനെ ക്ഷണിച്ചു. ഹവിർധാനവണ്ടിയിൽ നിന്ന് സോമലത താഴെ പലകപ്പുറത്തു വിരിച്ചു വച്ചിരിക്കുന്ന കാളത്തോളിൽ വച്ചു. സോമക്രയത്തിലൂടെ സോമം പടിഞ്ഞാറേ ശാലയിൽ പ്രവേശിച്ചതിന്…
Read Moreകോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 28/04/2024 )
ഉപാസത് ദിനങ്ങൾ കഴിഞ്ഞു: ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം konnivartha.com/ കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം (28/4/2024) ഉച്ചയോടെ അവസാനിച്ചു. 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്. അഞ്ചാം പ്രവർഗ്യത്തിനും, ഉപാസത്തിനും സുബ്രമണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. അഗ്നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രൻ അതിനു സാക്ഷിയായി വേണം. ഇന്ദ്രൻ യജമാനറെയും സോമന്റെയും രാജാവാണ്. അഞ്ചു തവണ യജമാനനും യജമാന പതിനയും കൂടി ഇന്ദ്രനെ ക്ഷണിക്കുന്നതാണ് സുബ്രമണ്യ ആഹ്വാനം. ഇന്ദ്രൻ യാഗശാലയിലേക്കു പ്രവേശിച്ചതിനാൽ ഇത്തരം ചടങ്ങുകൾ അവസാനിച്ചു. 1 മണിയോടെ ഈ ചടങ്ങുകൾ നടത്താനുപയോഗിച്ച യാഗ വസ്തുക്കൾ നചികേത ചിതിയിൽ ദഹിപ്പിച്ചു. നാലുകാലുകളുള്ള മഹാവീരം എന്ന മൂന്നു…
Read Moreകോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 27/04/2024 )
അതിരാത്രം: ചിതി ഉയർന്നു – നചികേത ചിതി കേരളത്തിലാദ്യമായി konnivartha.com: കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള ചിതികളാണ് അതിരാത്രത്തിനായി കേരളത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രവർഗ്യം യാഗത്തിന്റെ ശിരസ്സായി വിലയിരുത്തപ്പെടുമ്പോൾ ചിതി യാഗത്തിന്റെ കഴുത്തായി സങ്കൽപ്പിക്കുന്നു. കിഴക്കേ യാഗ ശാലയുടെ കിഴക്കു മധ്യഭാഗത്തായാണ് ചിതി. ഇവിടെയാണ് സോമയാഗത്തിന്റെ അവസാന പാദം നടക്കുക. ഹിമാലയത്തിൽ നിന്നുള്ള സോമമാണ് ചിതിയിൽ ഹോമിക്കുക. സൂര്യോദയത്തിനു മുൻപ് തന്നെ (27-4-2024) യാഗ ക്രിയകൾ ആരംഭിച്ചു. വിവിധ തരത്തിലുള്ള ചെറു യാഗങ്ങൾക്കും ഹോമങ്ങൾക്കും പുറമെ പ്രവർഗ്യം രണ്ടാം ദിനവും തുടർന്നു. ഹവിസ്സുകൾ അർപ്പിക്കുമ്പോൾ വലിയ ഉയരങ്ങളിലേക്ക് അന്ഗ്നി ജ്വലിച്ചു പൊങ്ങുന്ന ക്രിയയാണ് പ്രവർഗ്യം. 3 ദിവസങ്ങളിലാണ് പ്രവർഗ്യം…
Read Moreകോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 26/04/2024 )
ഹവിസ്സുകളെരിഞ്ഞു: അഗ്‌നി ഉണർന്നു; പ്രവർഗ്യങ്ങൾ ആരംഭിച്ചു konnivartha.com/കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയ യാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു. സൂര്യോദയത്തിനു മുൻപ് തന്നെ ആരംഭിച്ച യാഗ പദ്ധതികളിൽ സാധാരണ ദൈനം ദിന കർമങ്ങൾക്കു പുറമെ അതിരാത്രം ആരംഭിക്കുന്നതിനു മുൻപായുള്ള അഥിതി ഇഷ്ടി നടത്തി. ദേവ മാതാക്കളെ പ്രീതി പ്പെടുത്തുകയാണ് ഇതിന്റെ ലക്‌ഷ്യം. ദേവന്മാരുടെ അമ്മമാരെ ക്ഷണിക്കുക എന്ന ചടങ്ങാണിത്. തുടർന്ന് ലോകത്തിന്റെ നിലനിൽപ്പ് മാതൃ ശക്തിയിലാണെന്നും അമ്മമാരെ പ്രീതിപ്പെടുത്തേണ്ടത് ലോക നന്മക്കു ഒഴിച്ചുകൂടാനാകാത്തതാണെന്നും ഉള്ള സങ്കല്പത്തോടെ പ്രായണീയ ഇഷ്ടി എന്ന യാഗം നടത്തി. അതിരാത്ര യാഗത്തിലെ ഏറ്റവും മനോഹരവും ഏറ്റവും വൈദിക പ്രാധാന്യമുള്ളതുമായ ആദ്യ പ്രവർഗ്യം ഇന്നലെ ഉച്ചക്ക് 1 മണിക്ക് ശേഷം നടന്നു. രാവിലെ 11…
Read Moreകോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )
ഇളകൊള്ളൂർ അതിരാത്രം: ദ്വിദീയ ചയനം പൂർത്തിയാക്കി കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്നലെ (25- 4 -2024) ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് 4 മണിയോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്നു രണ്ടാം ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 6 .30 നു ശേഷം പ്രധാന ആചാര്യന്റെ യാഗ ജ്ഞാന പ്രഭാഷണം നടന്നു. തുടർന്നു യാഗ സമർപ്പണവും പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പ്രഭാഷണം നടത്തി. സനാധന ധർമത്തിൽ വിഭജനത്തിൻ്റെ വേരുകളില്ലെന്ന് കെ പി ശശികല ടീച്ചർ പറഞ്ഞു. അറിവിനും കഴിവിനും അനുസരിച്ച് ജീവിത ക്രമത്തെ നിജപ്പെടുത്തി കർമ ശക്തി വർദ്ധിപ്പിക്കുന്ന…
Read More