ക്വാറി ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ വസ്തുവിന് സമീപം അനുവദിക്കാന്‍ കഴിയില്ല കോന്നി വാര്‍ത്ത ഡോട്ട് കോം : ബജറ്റില്‍ പ്രഖ്യാപിച്ച സെമി ഓപ്പണ്‍ ജയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കോന്നിയിലെ പ്രദേശം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും, ജയില്‍ ഡിഐജി പി.അജയകുമാറും സന്ദര്‍ശിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലേലി ചെളിക്കുഴി ഭാഗത്തെ 17.5 ഏക്കര്‍ സ്ഥലമാണ് ഇരുവരും സന്ദര്‍ശിച്ചത്. കേരളത്തിലെ മൂന്നാമത്തെ തുറന്ന ജയിലാണ് കോന്നിയില്‍ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി, കാസര്‍ഗോഡ് ജില്ലയിലെ ചീമേനി എന്നിവിടങ്ങളിലാണ് തുറന്ന ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥലം നല്‍കുന്നതു സംബന്ധിച്ച ഫയല്‍ ലാന്‍ഡ് ബോര്‍ഡ് കമ്മീഷണറേറ്റില്‍ നിന്നും ഗവണ്‍മെന്റില്‍ എത്തിയിട്ടുണ്ട്. സ്ഥലം സംബന്ധിച്ച് തീരുമാനമായാല്‍ ഉടന്‍ തന്നെ ജയിലിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് ഡിഐജി പറഞ്ഞു. ബാരക്കിന്റെ നിര്‍മാണം വസ്തു കൈമാറി ഉടന്‍ തന്നെ നടത്താന്‍ കഴിയുമെന്നും ഡിഐജി പറഞ്ഞു.…
Read Moreടാഗ്: കോന്നി അരുവാപ്പുലം കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം : അടിയന്തിര നടപടി സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ റെയ്ഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി
അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം : അടിയന്തിര നടപടി സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ നിര്‍ദേശം നല്‍കി
കോന്നി അരുവാപ്പുലം കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം : അടിയന്തിര നടപടി സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ റെയ്ഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി ( കോന്നി വാര്‍ത്ത ഡോട്ട് കോം ” വാര്‍ത്ത ഇംപാക്ട് ഫോളോ അപ്പ് ) കോന്നി : അച്ചന്‍ കോവില്‍ നദിയിലെഅരുവാപ്പുലം കല്ലേലി ഭാഗത്ത് വിഷം കലര്‍ത്തി ആറ്റുമീനുകളെ “വേട്ടയാടിയ” വാര്‍ത്ത പ്രാധാന്യത്തോടെ” കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്” ജനമധ്യത്തില്‍ എത്തിച്ചതോടെ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ നടുവത്ത് മൂഴി റേഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡി എഫ് ഒ അറിയിച്ചു . കഴിഞ്ഞ ദിവസമാണ് കല്ലേലി ഭാഗത്ത് അച്ചന്‍ കോവില്‍ നദിയില്‍ തുരിശോ ,അമോണിയയോ കലര്‍ത്തി സാമൂഹിക വിരുദ്ധര്‍ മീനുകളെ കൊന്നത് . വലിയ മീനുകളെ ശേഖരിച്ചു…
Read More