konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിസിഎ ആന്റ് ടാലി പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പാള്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. ഫോണ്‍ : 0468 2344801
Read Moreടാഗ്: കോന്നി ഗവ.മെഡിക്കല്‍ കോളേജ് റോഡ് വികസനം: ഇനിയും സ്ഥലം വിട്ടു നല്കാന്‍ തയാറാകാത്തവരുടെ ഭൂമി നിയമപരമായ നടപടികളിലൂടെ ഏറ്റെടുക്കും
കോന്നി ഗവ.മെഡിക്കല്‍ കോളേജ് : പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം
konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : എംഎസ്ഡബ്ല്യൂ /എംബിഎ, എംപിഎച്ച്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. ഫോണ്‍ : 0468 2344801.
Read Moreകോന്നി ഗവ മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് മുഖ്യമന്ത്രി ഇന്ന്(24) നാടിനു സമര്‍പ്പിക്കും
കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഇന്ന് (ഏപ്രില്‍ 24) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സ്വാഗതം ആശംസിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി തോമസ്, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജനപ്രതിനിധികളും,…
Read Moreകോന്നി ഗവ.മെഡിക്കല്‍ കോളേജ് റോഡ് വികസനം: ഇനിയും സ്ഥലം വിട്ടു നല്കാന്‍ തയാറാകാത്തവരുടെ ഭൂമി നിയമപരമായ നടപടികളിലൂടെ ഏറ്റെടുക്കും
konnivartha.com : റോഡുനിര്‍മാണം വേഗത്തില്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ. കോന്നി മെഡിക്കല്‍ കോളജ് റോഡ് വികസനം വേഗത്തിലാക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി. ഇതിനായി വസ്തു ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ഇലക്ട്രിക്ക് പോസ്റ്റുകളും, കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യും. കോന്നി മുരിങ്ങമംഗലം ജംഗ്ഷന്‍ മുതല്‍ വട്ടമണ്‍ വരെയും, പയ്യനാമണ്‍ മുതല്‍ വട്ടമണ്‍ വരെയുമുള്ള 4.5 കിലോമീറ്റര്‍ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടി രൂപയാണ് റോഡ് വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും ഒന്‍പതു മീറ്റര്‍ ടാറിംഗുമാണ് വിഭാവനം ചെയ്യുന്നത്. 225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 125 പേരുടെ ഭൂമി ഏറ്റെടുക്കല്‍…
Read More