കോന്നി ഗവ.മെഡിക്കൽ കോളേജിൽ 2022-23 അക്കാദമിക വർഷത്തിൽ ക്ലാസുകൾ തുടങ്ങാന്‍ ആലോചന

  KONNIVARTHA.COM : കോന്നി ഗവ.മെഡിക്കൽ കോളേജിൽ 2022-23 അക്കാദമിക വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചതും, ആശുപത്രി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, അക്കാദമിക്ക് ബ്ലോക്കിൻ്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതുമെല്ലാം ഇതിൻ്റെ ഭാഗമായാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ്‌ തന്നെ ഈ പ്രവർത്തനങ്ങൾക്ക് നേരിട്ടു നേതൃത്വം നല്കുന്നതിനാൽ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ മുന്നോട്ടു പോകുകയാണ്. നൂറ് കുട്ടികളുടെ പ്രവേശനം നടത്താനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.ഇതിനായി ആവശ്യമായിരുന്ന വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ 19 മുതിർന്ന ഡോക്ടർ മാരുടെ നിയമനവും നടത്തിക്കഴിഞ്ഞു.പ്രൊഫസർമാർ, അസ്സോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റൻ്റ് പ്രൊഫസർമാർ, അഡീഷണൽ പ്രൊഫസർമാർ തുടങ്ങിയവരെയാണ് നിയമിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് സ്ഥലം മാറ്റമായും, ജോലി ക്രമീകരണവ്യവസ്ഥയിലുമാണ് ഇവരുടെ നിയമനം നടത്തിയിട്ടുള്ളത്. അസ്ഥിരോഗം, ശിശുരോഗം, പൾമണോളജി, സൈക്യാട്രി, അനസ്തേഷ്യോളജി,…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഗണപതി ഹോമത്തോടെ തുടക്കം

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഗണപതി ഹോമത്തോടെ തുടക്കം   കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഗണപതി ഹോമത്തോടെ തുടക്കം. രാവിലെ 5.10 ന് ഗണപതി ഹോമമാണ് ആദ്യം നടത്തിയ പൂജാകർമ്മം.നിർമ്മാണ കമ്പനി പ്രതിനിധികൾ പങ്കെടുത്തു. രാവിലെ 9.30 നും 10.30നും ഇടയിൽ വാസ്തു പൂജയും നടക്കും. ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക്  ഇന്ന് തുടക്കമായി .   കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം ഘട്ട നിർമ്മാണം കരാർ എടുത്തിരിക്കുന്നത്.കരാർ സംബന്ധിച്ച് കോടതിയിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. 199.17 കോടി രൂപയ്ക്കാണ് രണ്ടാം…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.( ഒക്ടോബർ 25)

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും.കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം ഘട്ട നിർമ്മാണം കരാർ എടുത്തിരിക്കുന്നത്. കരാർ സംബന്ധിച്ച് കോടതിയിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. 199.17 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ട നിർമ്മാണം കരാറെടുത്തിട്ടുള്ളത്. 200 കിടക്കകളോടെയുള്ള ആശുപത്രി കെട്ടിടം,അക്കാദമിക്ക് ബ്ലോക്കിൻ്റെ ഭാഗമായി മൂന്ന് നിലയിലുള്ള അനുബന്ധമന്ദിരം,200 കുട്ടികൾക്ക് താമസ സൗകര്യമുള്ള അഞ്ച് നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, 235 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ആറ് നിലയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ,എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളിലായി 40 അപ്പാർട്ട്മെൻറുകൾ വീതം 11 നിലകളിലായി നിർമ്മിക്കുന്ന ക്വാർട്ടേഴ്സ്, 1000…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സി.എസ്.എൽ.ടി.സി ആരംഭിക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ യോഗം ചേർന്നു. ആദ്യഘട്ടത്തിൽ 120 കിടക്കയും, രണ്ടാം ഘട്ടമായി 120 കിടക്കയും ഉൾപ്പടെ 240 കിടക്കകളുടെ സൗകര്യത്തോടെയാണ് ഗവ.മെഡിക്കൽ കോളേജിൽ സി.എസ്.എൽ.ടി.സി ആരംഭിക്കുന്നത്.ആദ്യഘട്ടത്തിലേക്കുള്ള 120 കിടക്കകൾ തയ്യാറായി. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യമുണ്ടാകും.ഇതിനായി സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനുള്ള പൈപ്പ് ലൈൻ ജോലികൾ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് ലഭിച്ച 5 കോടി രൂപയിൽ 23 ലക്ഷം രൂപയാണ് സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി ചിലവഴിക്കുന്നത്.20 ഓക്സിജൻ സിലണ്ടർ ആണ് മെഡിക്കൽ കോളേജിൽ നിലവിലുള്ളത്.പുതിയ 60 സിലണ്ടർ കൂടി ലഭ്യമാക്കും. തുടർന്ന് സിലിണ്ടറിൻ്റെ എണ്ണം…

Read More

കോന്നി ഗവ. മെഡിക്കൽ കോളേജ് : രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രു18 ന്

    കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ. മെഡിക്കൽ കോളജിന്‍റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241.0 1 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 2 18 കോടിയുടെ നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ നടത്തുക. ബാക്കി തുക ഗ്രീൻ ബിൽഡിങ്ങിനായി നീക്കിവെച്ചിരിക്കുകയാണ്.   200 കിടക്കകൾ ഉള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുള്ള ക്വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ഛയം, 2 നിലകളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ആറു നിലകളുള്ള വനിതാ ഹോസ്റ്റൽ, അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, മോർച്ചറി, ഓഡിറ്റോറിയം എന്നിവ ഉൾപ്പെട്ടതാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനം. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 500 കിടക്കകൾ ഉള്ള ആശുപത്രിയായി…

Read More

കോന്നി ഗവ മെഡിക്കൽ കോളേജിൽ സ്ഥാപിക്കാനുള്ള എക്സറേ മെഷീൻ എത്തി

  കോന്നി വാര്‍ത്ത :കോന്നി ഗവമെഡിക്കൽ കോളേജിൽ സ്ഥാപിക്കാനുള്ള പുതിയ എക്സറേ മെഷീൻ എത്തി. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിം കോർപ്പറേഷൻ നിർമ്മിച്ച അത്യാധുനിക എക്സറേ മെഷീനാണ് എത്തിച്ചിരിക്കുന്നത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. എക്സറേ സ്ഥാപിക്കുന്നതിനുള്ള മുറി താഴെ നിലയിൽ തന്നെ ക്രമീകരിച്ച് ലെഡ് പിടിപ്പിച്ചു തയ്യാറാക്കിയിട്ടുണ്ട്. എം.എൽ.എ എക്സറേ സ്ഥാപിക്കുന്ന മുറി സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന്

  കോന്നി വാര്‍ത്ത: ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആരോഗ്യ മന്ത്രി മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയാണ് കിടത്തി ചികിത്സയുടെ ഉദ്ഘാടനം നടത്തുന്നത്.ആദ്യ ഘട്ടമായി 100 കിടക്കയാണ് ക്രമീകരിക്കുന്നത്. കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി ജീവനക്കാർ മെഡിക്കൽ കോളേജിൽ എത്തിത്തുടങ്ങി. സ്ഥിരം ഡോക്ടർമാരെ കൂടാതെ താല്കാലിക ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നേഴ്സിംഗ് സൂപ്രണ്ട്, 4 ഹെഡ് നേഴ്സ്മാർ, 11 സ്റ്റാഫ് നേഴ്സുമാർ തുടങ്ങിയ ജീവനക്കാർ ജോലിക്ക് ഹാജരായിട്ടുണ്ട്. ബാക്കി നേഴ്സിംഗ് ജീവനക്കാർ വരും ദിവസങ്ങളിൽ ജോലിക്കെത്തും. ഇതര വിഭാഗം ജീവനക്കാരും ജോലിക്ക് എത്തിക്കൊണ്ടിരിക്കുന്നു. കിടത്തി ചികിത്സ ആരംഭിക്കുന്നത്തിന്‍റെ ഭാഗമായി ജീവനക്കാർക്കും, ചികിത്സയ്ക്ക് എത്തുന്നവർക്കും സൗകര്യം ക്രമീകരിച്ചു നല്കുന്നതിന് കെ.എസ്.ആർ.ടി.സി…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന നടന്നു

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന പൂർത്തികരിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ ഹൈ ടെൻഷൻ കണക്ഷൻ കെ.എസ്.ഇ.ബി നല്കേണ്ടതുണ്ട്. ഇപ്പോൾ എൽ.റ്റി. കണക്ഷനാണ് നിലവിലുള്ളത്.എച്ച്.റ്റി. കണക്ഷൻ ലഭിക്കണമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്. അംഗീകരിച്ച ഡിസൈനിൽ തന്നെയാണോ മെഡിക്കൽ കോളേജ് ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിച്ചിരിക്കുന്നതെന്നാണ് ഇൻസ്പക്ട്രേറ്റ് പരിശോധിച്ചത്. ട്രാൻസ്ഫോർമറും പ്രൊട്ടക്ഷനും, ജനറേറ്റർ, വയറിംഗ് തുടങ്ങി ഇലക്ട്രിഫിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും യഥാവിധിയാണോ സ്ഥാപിച്ചിരിക്കുന്നതെന്ന പരിശോധന പൂർത്തീകരിച്ച റിപ്പോർട്ട് ലഭ്യമായാലുടൻ എച്ച്.റ്റി. കണക്ഷൻ നല്കുന്നതിന് കെ.എസ്.ഇ.ബി യ്ക്ക് അനുമതി ലഭിക്കും. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ബി.രാധാകൃഷ്ണൻ , അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി.ആർ.ജയകുമാർ സ്റ്റീഫൻ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ.സോമൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ആശുപത്രി സൂപ്രണ്ട് ഡോ:എസ്.സജിത്കുമാർ, എച്ച്.എൽ.എൽ…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനു തീരുമാനമായി

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ നല്കുന്നതിനും, സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനും തീരുമാനമായി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മെഡിക്കൽ കോളേജിനുള്ളിൽ1600 കെ.വി.യുടെ രണ്ട് ട്രാൻസ്ഫോർമർ ഉൾപ്പടെ എച്ച്.റ്റി. പാനൽ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. കണക്ഷനുവേണ്ടി മെഡിക്കൽ കോളേജിന് പുറത്തേക്ക് കേബിൾ എത്തിച്ചിട്ടുമുണ്ട്. 2000 കെ.വി.യുടെ എച്ച്.റ്റി. കണക്ഷനാണ് മെഡിക്കൽ കോളേജ് പ്രവർത്തനത്തിന് ആവശ്യം.ഇതിനായി കോന്നി സബ് സ്റ്റേഷനിൽ നിന്നും പ്രത്യേകമായി എ.ബി.സി കേബിൾ മെഡിക്കൽ കോളേജ് വരെ സ്ഥാപിക്കണം. ഇതിനായി 2.43 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.തുക ഉടൻ തന്നെ കെ.എസ്.ഇ.ബി യ്ക്ക് അടയ്ക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുമായി ചർച്ച നടത്തി നടപടികൾ വേഗത്തിലാക്കും. മെഡിക്കൽ…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിൽ മൈനർ ഓപ്പറേഷൻ തീയേറ്റർ തുടങ്ങുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനത്തിന് സഹായകരമായി മൈനർ ഓപ്പറേഷൻ തീയേറ്റർ ആരംഭിക്കാൻ തീരുമാനമായതായി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഒ.പി. പ്രവർത്തനം സുഗമമായി മുന്നോട്ടു പോകണമെങ്കിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ അടിയന്തിര ആവശ്യമാണെന്ന മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.രണ്ടാഴ്ചയ്ക്കുള്ളിൽ മൈനർ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം തുടങ്ങും. ആശുപത്രി വെയിസ്റ്റ് നിർമ്മാർജ്ജനം ചെയ്യുന്ന ആവശ്യത്തിലേക്ക് ഒരു ഇൻസിനറേറ്ററും സ്ഥാപിക്കും. ആശുപത്രി വികസന സൊസൈറ്റി രൂപീകരിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പിൽ അടിയന്തിരമായി ഇടപെടണമെന്നും യോഗം തീരുമാനിച്ചു. തസ്തിക അനുവദിക്കാനുള്ള ഫയൽ ഫിനാൻസിൽ വരെ എത്തിയിട്ടുണ്ട്. തീരുമാനമാക്കാൻ ഇടപെടുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു. ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള…

Read More