konnivartha.com: കോന്നി തണ്ണിത്തോട് മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്ത് കടുവയെ കണ്ടതായി പോലീസ് വനപാലകരെ അറിയിച്ചു . വനംവകുപ്പ് ഈ മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കി . വന മേഖല ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് പുലിയും കാട്ടാനയും കടുവയുമടങ്ങുന്ന വന്യ മൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതയാണ് . രാത്രികാല പട്രോളിങ്ങിനു പോയ പോലീസുകാരാണ് വനഭാഗത്തെ റോഡിൽ കടുവയെ കണ്ടത് എന്ന് വനപാലകരെ അറിയിച്ചത് . കോന്നി എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിന് പോയ പോലീസ് പാര്‍ട്ടിയാണ് കടുവയെ കണ്ടത് എന്ന് പറയുന്നു . കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയർന്ന തിട്ടയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു എന്നാണ് പോലീസ് വനം വകുപ്പില്‍ അറിയിച്ചത് . റാന്നി കോന്നി വനം ഡിവിഷന്റെ ഭാഗത്ത് കടുവയുടെ സ്ഥിരം…
Read More