konnivartha.com: കോന്നി മെഡിക്കൽ കോളേജിന്റെ നിലവാര തകർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളെ പരിഹസിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് കോന്നി മെഡിക്കൽ കോളജിൽ നടന്നുവരുന്നത്. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു. സ്വന്തം നാട്ടിലെ മെഡിക്കൽ കോളജിലെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ആരോഗ്യമന്ത്രിയും വേണ്ടത്ര പരിഗണന നൽകുന്നില്ല. കോന്നിയിലെയും സമീപപ്രദേശത്തെയും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന സമീപനമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ പൂർണതോതിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ക്രമപ്പെടുത്തണം. ഫാർമസിയുടെ പ്രവർത്തനം കുറ്റമറ്റതാക്കി അവശ്യമരുന്നുകളുടെ…
Read Moreടാഗ്: കോന്നി മെഡിക്കൽ കോളേജിനോടുള്ള ഗവൺമെൻ്റ് അവഗണന അവസാനിപ്പിക്കണം. ആൻ്റോ ആൻ്റണി എം പി
കോന്നി മെഡിക്കൽ കോളേജിനോടുള്ള ഗവൺമെൻ്റ് അവഗണന അവസാനിപ്പിക്കണം. ആൻ്റോ ആൻ്റണി എം പി
konnivartha.com : കോന്നിയിൽ യു ഡി എഫ് ഗവൺമെൻ്റ് അനുവദിച്ച മെഡിക്കൽ കോളേജിനെ തകർത്തു കൊണ്ട് ചില സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ഗുണകരമാക്കാൻ വേണ്ടിയുള്ള സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെശ്രമത്തിൻ്റെ ഭാഗമായാണ് ഇത്രയും കാലമായിട്ടുംമെഡിക്കൽ കൗൺസിലിൻ്റെ അനുമതി പോലും ലഭിക്കാത്തതലത്തിലാക്കിയതെന്ന് ആൻ്റോ ആൻ്റണി എം പി പറഞ്ഞു. മെഡിക്കൽ കൗൺസിലിൻ്റെ പരിശോധനയിൽ ഒട്ടേറെ കാര്യങ്ങൾ മെഡിക്കൽ കോളേജിൽ പൂർത്തിയാക്കാനുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. എത്രയും വേഗം അവ പരിഹരിച്ച് മലയോര ജനതക്ക് ആരോഗ്യരംഗത്ത് യു ഡി എഫ് ഗവൺമെൻറ് നൽകിയ മെഡിക്കൽ കോളേജ് പൂർണ്ണ രീതിയിൽ പ്രവർത്തനസജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു.മാത്യു കുളത്തിങ്കൽ ,റോബിൻ പീറ്റർ, എ .ഷംസുദീൻ, വെട്ടൂർ ജ്യോതിപ്രസാദ്,ഉമ്മൻ മാത്യു വടക്കേടത്ത്,…
Read More