കോന്നി മെഡിക്കൽ കോളേജിലേക്ക് പുതിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു

  konnivartha.com: കോന്നിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജ് റൂട്ടിലേക്ക് സർക്കാർ പുതിയതായി നിരത്തിലിറക്കിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്അനി സാബു തോമസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത്‌ അംഗം കെ ജി ഉദയ കുമാർ, കെഎസ്ആർടിസി കോന്നി സ്റ്റേഷൻ മാസ്റ്റർ അജിത്ത്, ശ്യം ലാൽ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 08.40 ന് പത്തനംതിട്ട നിന്നും പ്രമാടം , പൂങ്കാവ്, ളാക്കൂർ , ചേരിമുക്ക് , കോന്നി വഴി മെഡിക്കൽ കോളേജിലേക്കാണ് സർവീസ്.വൈകിട്ട് 5.10 ന് കോന്നി , കൂടൽ വഴി പത്തനാപുരത്തിനും സർവീസ് നടത്തും.

Read More

കോന്നി മെഡിക്കൽ കോളേജിലേക്ക് ഉള്ള ബസ്സുകൾ വട്ടമൺ നെടുമ്പാറ റോഡ് വഴി വരണം :പ്രദേശ വാസികൾ.

      Konnivartha. Com :കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന മുഴുവൻ ബസ്സുകളും തിരികെ നെടുമ്പാറ വട്ടമണ്ണ് റോഡ് വഴി പോകണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. മുൻപ് ഈ വഴി ബസ്സ്‌ സർവീസ് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലേക്ക് പുതിയ വഴി വന്നതോടെ വട്ടമണ്ണ് നെടുമ്പാറ റോഡിലൂടെ ബസ്സുകൾ സർവീസ് നിർത്തി. രണ്ടര കിലോമീറ്റർ ദൂരം ഉള്ള ഈ പാതയ്ക്ക് ഇരു ഭാഗത്തും ഏകദേശം 230 കുടുംബങ്ങൾ ഉണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന ബസ്സുകൾ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പിറകിലൂടെ നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ തിരികെ പോയാൽ അത് പ്രദേശ വാസികൾക്ക് പ്രയോജനം ആണ്. യാത്രാ ക്ലേശത്തിന് പരിഹാരമാക്കുകയും ചെയ്യും.   നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ ബസ്സ്‌ എത്തണം എന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഗതാഗത വകുപ്പ് മന്ത്രി, കോന്നി എം എൽ എ,കോന്നി കെ…

Read More