മെഡിക്കല്‍ കോളേജിൽ പൂർത്തീകരിച്ച മാതൃശിശു സംരക്ഷണ വിഭാഗം ഉടൻ ജനങ്ങൾക്ക് സമർപ്പിക്കും : മന്ത്രി വീണ ജോർജ് കോന്നി മെഡിക്കല്‍ കോളേജിൽ ലക്ഷ്യ മാർഗ നിർദ്ദേശങ്ങളോട് കൂടിയ മാതൃശിശു സംരക്ഷണ വിഭാഗം ഉടൻ ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് സംസ്‌ഥാന ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി വള്ളിക്കോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങൾക്കും ലക്ഷ്യ നിലവാരത്തിലുള്ള പരിചരണം കോന്നി മെഡിക്കൽ കോളേജിൽ സാധ്യമാകും. എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഉണ്ട്. കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ വിജയകരമായി തുടർന്ന് വരുന്നു . അഞ്ചുലക്ഷത്തോളം പേർ ഇതുവരെ ക്യാമ്പയിനിൽ പങ്കാളികളായി. ഇത് വഴി 85 പുതിയ കാൻസർ രോഗ നിർണയം സാധ്യമായി. ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും കൂട്ടായ പരിശ്രമവും സമർപ്പണ ബോധവും വള്ളിക്കോടിന്…
Read More