konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്മെന്റിന്‍റെ ( സി. എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി. എസ്.സി ആൻഡ് എം.എസ്.സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്മെൻ്റ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു എന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു ഫോണ്‍ :0468 2240047,8281486120,9846585609,9562147793 Admissions have begun at Konni C. FRD College konnivartha.com: Admission to the Management Quota of B.Sc. and M.Sc. Food Technology & Quality Assurance Course conducted by the College of Indigenous Food Technology (CFTK), owned by the Council for Food Research and Development…
Read Moreടാഗ്: കോന്നി സി എഫ് ആർ ഡി കോളേജിലെ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ വിദ്യാർത്ഥികൾ സമര രംഗത്ത്
കോന്നി സി.എഫ്.ആർ.ഡി കോളേജിലെ വിദ്യാർത്ഥി സമരം: പിന്തുണയറിയിച്ച് കെ.എസ്.യു
konnivartha.com: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സമരം നടത്തുന്ന കോന്നി സി.എഫ്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് കെ.എസ്.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി.വിഷയത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.മാത്രവുമല്ല കഴിഞ്ഞ 10 മാസക്കാലമായി കോളേജിൽ മൈക്രോബയോളജി, ഡയറി ടെക്നോളജി, എഫ് ക്യൂ എം ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരും ഇല്ലാത്ത സാഹചര്യവുമാണ് നിലവിലുള്ളതെന്ന് വിദ്യാർത്ഥികൾ പറയുന്നു കെ.എസ്.യുജില്ലാ വൈസ് പ്രസിഡന്റുന്മാരായ മുഹമ്മദ്…
Read Moreകോന്നി സി എഫ് ആർ ഡി കോളേജിലെ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ വിദ്യാർത്ഥികൾ സമര രംഗത്ത്
konnivartha.com : കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണെമെന്ന് ആവശ്യപ്പെട്ട് കോളേജ് അഡ്മിനിസ്ട്രേറ്റർക്കെതിരെ വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരം സംഘടിപ്പിച്ചു. ബി എസ് സി മൂന്നാം വർഷ വിദ്യാർത്ഥികളും എം എസ് സി രണ്ടാം വർഷ വിദ്യാർത്ഥികളും ചേർന്നാണ് സമരം നടത്തിയത്.കോളേജിൽ പുതിയ കെട്ടിടം നിർമ്മിച്ചിട്ടും വിദ്യാർത്ഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അഡ്മിനിസ്ട്രേറ്റർ തയ്യാറായിട്ടില്ല എന്നും വിദ്യാർഥികളുടെ ഈ ആവശ്യത്തോട് ദാർഷ്ട്യമായ സമീപനമാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത് എന്നും വിദ്യാത്ഥികൾ പറഞ്ഞു.ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ആണ് നിലവിൽ വിദ്യാർത്ഥികൾ പഠിക്കുന്നത്. മഴക്കാലമായതിനാൽ കഴിഞ്ഞ ദിവസം നടന്ന പരീക്ഷക്ക് ഇടയിൽ മഴവെള്ളം ഉത്തരക്കടലാസിൽ വീണ് നശിച്ച സംഭവവും ഉണ്ടായിട്ടുള്ളതായി വിദ്യാർഥികൾ പറയുന്നു.നിരവധി തവണ വിഷയം അഡ്മിനിസ്ട്രേറ്ററെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.അഡ്മിനിസ്ട്രേറ്റർക്ക് എതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന്…
Read More