ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെയും സ്പോർട്സ് കേരള ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോളേജ് സ്പോർട്സ് ലീഗിന്റെ ആദ്യ സീസൺ ജൂലൈ 18ന് ആരംഭിക്കും. സംസ്ഥാനത്തെ കോളജുകളെ കേന്ദ്രീകരിച്ച് രാജ്യത്ത് ആദ്യമായി നടക്കുന്ന കോളജ് സ്പോർട്സ് ലീഗെന്ന (CSL-K) പ്രത്യേകതയും ഇതിനുണ്ട്. യുഎസ് പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്പോർട്സ് ലീഗുകളുടെ മാതൃകയിലാണ് മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദ്ഘാടന സീസണിൽ ഫുട്ബോൾ, വോളിബോൾ എന്നീ കായിക ഇനങ്ങളിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. വരും വർഷങ്ങളിൽ ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, കബഡി തുടങ്ങിയ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി ലീഗ് വിപുലീകരിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ജൂലൈ 17 മുതൽ 26 വരെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടക്കുന്ന ഫുട്ബോൾ ലീഗ് മത്സരങ്ങളോടെയാണ് ഉദ്ഘാടന സീസണിലെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ യുജിസി അംഗീകൃത കോളജുകളിൽ നിന്നുള്ള ടീമുകൾ ഫുട്ബോൾ ലീഗിൽ…
Read More