The United Arab Emirates, Qatar, Kuwait, and Bahrain have officially reopened their airspace following the announcement of a complete ceasefire between Iran and Israel. ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചു : യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് konnivartha.com: ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവര്ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ…
Read Moreടാഗ്: ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല അടച്ചു
ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല അടച്ചു
KONNIVARTHA.COM: ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതോടെ ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല താല്‍ക്കാലികമായി അടച്ചു .ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്.ഇറാന്റെ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ പ്രതിരോധിച്ചു . ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു.ഖത്തറും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമപാതയും അടച്ചു.കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി എന്ന് കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു.കുവൈറ്റ് സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ കണക്കിലെടുത്ത് തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള യോഗം…
Read More