സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലാണ് ഗവി പ്രദേശം . ഗവി പ്രകൃതി സൗഹൃദ പദ്ധതിയിലെ പ്രമുഖ സവിശേഷത അവിടത്തെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കുന്നു എന്നതാണ്. ഈ പദ്ധതിയില്‍ വനത്തിലെ വഴികാട്ടികളും, പാചകക്കാരും, പൂന്തോട്ടങ്ങള്‍ പരിപാലിക്കുന്നവരും നാട്ടുകാര്‍ തന്നെ. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പദ്ധതി. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോര്‍ ക്യാമ്പിംഗ് (പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍) രാത്രി വനയാത്രകള്‍ എന്നിവയാണ് ഇവിടത്തെ സവിശേഷതകള്‍.പത്തനംതിട്ട…
Read Moreടാഗ്: ഗവി
ഗവിയിലേക്കുള്ള മൂഴിയാർ- കക്കി റോഡിലേക്ക് മരവും,കല്ലും വീണു
konnivartha.com :കഴിഞ്ഞ രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് മൂഴിയാറിൽ റോഡിന് കുറുകെ മരവും കല്ലും വീണ് ഗതാഗത തടസം ഉണ്ടായി.സീതത്തോട് നിന്നും ഗവിയിലേക്കുള്ള മൂഴിയാർ- കക്കി റോഡിലേക്കാണ് മരവും,കല്ലും വീണത്. കെഎസ്ആർടിസി ബസും വിനോദസഞ്ചാരികളും കുടുങ്ങി. കെഎസ്ഇബി അധികൃതരും , യാത്രക്കാരും ചേർന്ന് മരങ്ങള്‍ എടുത്തു മാറ്റുകയും കല്ലും മണ്ണും നീക്കം ചെയ്യുകയും ചെയ്തതോടെ ഗതാഗതം പുനസ്ഥാപിച്ചു. മേഖലയില്‍ കനത്ത മഴയാണ് . റോഡിനോട് ചേര്‍ന്നുള്ള മരങ്ങള്‍ ഏതു നിമിഷവും കടപുഴകി റോഡില്‍ വീഴുന്ന അവസ്ഥയിലാണ് . report: anu elakolloor
Read More