തദ്ദേശ തിരഞ്ഞെടുപ്പ് : പ്രത്യേക അറിയിപ്പുകള്‍ ( 29/11/2025 )

  വാഹനപ്രചാരണം : മോട്ടോര്‍വാഹന നിയമം പാലിക്കണം പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹനചട്ടങ്ങള്‍ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പെടെ ഉപയോഗിക്കാം. എന്നാല്‍ വാഹനപ്രചാരണ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ പ്രചാരണം പാടില്ല. വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സി / ടൂറിസ്റ്റ് പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, ടാക്‌സ് അടച്ചതിന്റെ രേഖ, ഇന്‍ഷുറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് പെര്‍മിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കേണ്ടത്. വരണാധികാരി നല്‍കുന്ന ഒറിജിനല്‍ പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം

  konnivartha.com: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കാം. ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേര്‍ക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ / വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആര്‍.ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി citizen registration നടത്തണം. ‘Pravasi Addition’ കോളം ക്ലിക് ചെയ്ത് ലോഗിന്‍ ചെയ്യണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്‍കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാകണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ചു

  കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമെ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി മൂന്നു വാഹനങ്ങളും ജില്ലാ പഞ്ചായത്തില്‍ നാലു വാഹനങ്ങളും ഉപയോഗിക്കാം. മുനിസിപ്പാലിറ്റികളില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി രണ്ട് വാഹനങ്ങള്‍ ഉപയോഗിക്കാം. പ്രചാരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദ പരിധിക്കുള്ളിലായിരിക്കണം. രാത്രി ഒന്‍പതിനും രാവിലെ ആറിനും ഇടയ്ക്ക് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. സ്ഥാനാര്‍ഥികളുടെയും മറ്റ് പ്രവര്‍ത്തകരുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ്: സെക്ടറല്‍…

Read More