നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 ന്

  konnivartha.com: എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സ്‌ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ഏനാദിമംഗലം പഞ്ചായത്ത്‌ ഓഫിസിന്റെ പ്രവർത്തനം പുതിയ നിർമ്മാണം പൂർത്തികരിച്ചതോടെ സുഗമമായി പ്രവർത്തിക്കും. കോന്നി നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 65 ലക്ഷം രൂപ ചിലവിൽ 3700 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റാൻഡിങ് കമ്മിറ്റി ഓഫീസ്,പഞ്ചായത്ത്‌ അംഗങ്ങൾക്ക് ഇരിക്കുന്നത്തിനുള്ള മുറികൾ, LSGD അസി. എഞ്ചിനീയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്,കുടുംബശ്രീ ഓഫീസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനൊപ്പം ആധുനിക…

Read More