സമീപ ഭാവിയില്‍ നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന സ്ഥാപനമാണ് അസാപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല പൊതു സമൂഹത്തിലും വൈദഗ്ധ്യ നൈപുണ്യം ലഭ്യമാക്കുക എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അസാപ്പ്. പരിസ്ഥിതി സൗഹാര്‍ദ പരമായ ഇലക്ട്രിക് വെഹിക്കിളുകള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായി മാറുകയാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ വൈദഗ്ധ്യമുള്ള യുവതയെ വാര്‍ത്തെടുക്കുക എന്നത് അത്യാവശ്യമാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്‍ഡസ്ട്രികളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കുക എന്നത് കാലം…
Read More