പത്തനംതിട്ടജില്ലയില്‍ ഇന്ന് കെ എസ് യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്:സ്കൂളുകള്‍ വാഹനങ്ങള്‍ അയക്കില്ല എന്ന് അറിയിപ്പ്

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന കെഎസ്‌യുവിന്റെ കൊടികളും പോസ്റ്ററുകളും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നശിപ്പിച്ചെന്നാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.   കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതോടെ ജില്ലയിലെ സ്കൂളുകള്‍ ഒന്നും വാഹനം അയക്കില്ല  എന്ന് രക്ഷിതാക്കളെ അറിയിച്ചു. സ്കൂളുകള്‍  പ്രവര്‍ത്തിദിനം ആണെങ്കിലും  സ്കൂള്‍വാഹനങ്ങളില്‍  എത്തുന്ന കുട്ടികളുടെ പഠനം ഇന്ന് മുടങ്ങും . സ്കൂള്‍വാഹനങ്ങള്‍ എത്തില്ല  എന്ന്  മിക്ക  സ്കൂള്‍ അധികാരികളും ക്ലാസ്റൂം വാട്സ്ആപ്പ്ഗ്രൂപ്പില്‍ സന്ദേശം  അയച്ചു.…

Read More