പത്തനംതിട്ട അബാന്‍ മേല്‍പ്പാലം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി

  konnivartha.com  :പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാല നിര്‍മാണപുരോഗതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പാലത്തിന്റെ രണ്ടു സ്പാനുകള്‍ പൂര്‍ത്തീകരിച്ചു. മൂന്നാമത്തെ സ്പാനിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരേ സമയം നാലു സ്പാനുകള്‍ ചെയ്യുവാനുള്ള സാമഗ്രികള്‍ നിര്‍മാണ സൈറ്റിലുണ്ട്. 90 ശതമാനം പൈലിങ്ങും തൂണുകളും പൂര്‍ത്തിയായി. സര്‍വീസ് റോഡിനു വേണ്ടി 4 (1) നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഭൂ ഉടമകളില്‍ നിന്ന് മുന്‍കൂറായി സ്ഥലം ലഭ്യമാക്കാനുള്ള ചര്‍ച്ച ഉടന്‍ നടത്തും. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മറ്റുവാനുള്ള പണം കിഫ്ബിയില്‍ നിന്ന് രണ്ടു ദിവസത്തിനകം ലഭ്യമാകും. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണച്ചുമതല. ജില്ലാ ആസ്ഥാനത്തെ ആദ്യ മേല്‍പ്പാലം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോടെ പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരമാവും. മേല്‍പ്പാലം ആരംഭിക്കുന്നത്. പ്രൈവറ്റ് റ്റ്…

Read More