രാഷ്‌ട്രീയ പാർട്ടികളുടെ രക്തസാക്ഷികൾക്ക് രക്തസാക്ഷി മണ്ഡപങ്ങളും ആണ്ടോടാണ്ട് അനുസ്മരണ സമ്മേളനങ്ങളുമുണ്ടാകുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധത്തിൽ കൊല്ലപ്പെട്ട അമർ ജവാന്‍റെ ത്യാഗോജ്ജല ജീവബലി വിസ്മൃതിയിലാണ്ടു പോകുന്നു. ഡിസംബർ 19: ഇൻഡോ – പാക് യുദ്ധത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട ജില്ലക്കാരൻ അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയുടെ ഓർമ്മ ദിനമാണ് . പന്തളത്തിനടുത്ത് കുളനട പനങ്ങാട് മുണ്ടുവേലിൽ കിഴക്കേതിൽ വീട്ടിൽ പരേതരായ രാഘവൻ പിള്ളയുടെയും ജാനകിയമ്മയുടെയും. മകനായ ഭാർഗ്ഗവൻ രാഘവൻ പിള്ള ഇൻഡ്യൻ ആർമ്മിയിൽ ജോലി ചെയ്തുവരവേ 1971 ലെ ഇൻഡോ – പാക് യുദ്ധത്തിലാണു വീര്യ മൃത്യൂ വരിച്ചത് . . 1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിൽ വച്ച് (ഇപ്പോഴത്തെ ബംഗ്ലാദേശ്) പാക് പട്ടാളത്തിന്റ് കുഴി ബോംബ് ആക്രമണത്തിലാണു 26 ആം വയസ്സിൽ യുവജവാൻ കൊല്ലപ്പെടുന്നത്. ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിക്ക്…
Read More