പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/01/2024 )

  സമയം നീട്ടി കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ചു. എന്നാല്‍ ഇതിനകം 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. കുടിശിക അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415 ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (പാര്‍ട്ട് 1-നേരിട്ടുളള നിയമനം)(കാറ്റഗറി നം. 111/2022) തസ്തികയുടെ 28.12.2023 ലെ 34/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 01/01/2024)

നവോദയ : ആറാംക്ലാസ് പ്രവേശനപരീക്ഷ 20ന് വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക്  അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്നും  അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്  ചെയ്ത് ജനുവരി 20 ന് കൃത്യസമയത്ത് പരീക്ഷാ സെന്ററില്‍ എത്തിചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0473 5265246.   ഗതാഗത നിയന്ത്രണം വെണ്ണികുളം -റാന്നി റോഡില്‍ മേനാംതോട്ടം മുതല്‍ പൂവന്‍മല വരെയുളള ഭാഗത്ത് കേരള വാട്ടര്‍ അഥോറിറ്റിയുടെ റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി മൂന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.യോഗം ചേരും ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ  യോഗം ജനുവരി അഞ്ച് പകല്‍ മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ദേശീയ യൂത്ത്…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 30/12/2023)

കുള്ളാര്‍ ഡാം തുറന്നു: പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാലും, ജലാശയത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാലും, മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എ.ഷിബു നടപടിക്രമം പുറപ്പെടുവിച്ചു. ജനുവരി 19 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് അഞ്ച് സെന്റിമീറ്റര്‍ ഉയരും ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സമാപിച്ചു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കാനും ജില്ലാ വനിതാശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സമാപിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 29/12/2023 )

റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ താല്‍ക്കാലിക നിയമനം കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍. 0484-2422275. സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. മേല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് സാധുവായ യുഡിഐഎസ്ഇ കോഡ് ഉണ്ടായിരിക്കണം. അപേക്ഷകരായ വിദ്യാര്‍ഥികളുടെ…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 21/12/2023 )

  ഭിന്നശേഷി വിഭാഗക്കാരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കും: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കി ജില്ലാ ആസൂത്രണസമിതിയില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.  ജില്ലയിലെ ഭിന്നശേഷി സെന്‍സസ് അപ്‌ഡേഷന്‍, യുഡിഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്ലാ ഭിന്നശേഷിക്കാര്‍ക്കും കഴിവതും വേഗം യുഡിഐഡി കാര്‍ഡ്  ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യുഡിഐഡി കാര്‍ഡ്  ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ കാര്‍ഡുകള്‍ പൂര്‍ത്തികരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 19/12/2023)

വാക്ക് ഇന്‍ ഇന്റര്‍വ്യു   മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിലേക്ക് വെറ്ററിനറി സര്‍ജ്ജന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യു.  കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സ് ബിരുധദാരികള്‍ക്ക് പങ്കെടുക്കാം.   ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ളക്സിലുളള ചീഫ് വെറ്ററിനറി ഓഫീസില്‍ ഡിസംബര്‍ 22 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക്  നിയമനം നല്‍കും. താല്‍പര്യമുളളവര്‍ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം  ഡിസംബര്‍ 22 ന് രാവിലെ 11 ന് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/12/2023)

എന്‍ട്രന്‍സ് പരിശീലനത്തിനു ധനസഹായം പിന്നാക്ക സമുദായത്തില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ഥികള്‍ക്കു മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്  ബാങ്കിംഗ് തുടങ്ങിയ മത്സരപരീക്ഷകള്‍ക്കുളള പരിശീലനത്തിനു പിന്നാക്കവിഭാഗ വികസനവകുപ്പ് മുഖേന ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ്  പ്രോഗ്രാം പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള  അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി.  വെബ്‌സൈറ്റ് : www.egrantz.kerala.gov.in, www.bcdd.kerala.gov.in. ഫോണ്‍ : 0474 2914417. അപേക്ഷ ക്ഷണിച്ചു കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്  കണ്‍സ്ട്രക്ഷനിലെ ആറു  മാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പരിശീലന പരിപാടികളിലേക്കു ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. ബി ടെക് സിവില്‍/ബി ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാവുന്ന പരിശീലന പരിപാടിയാണ്  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ്  ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്. ബിടെക് സിവില്‍/ബി ആര്‍ക്ക്, ഡിപ്ലോമ സിവില്‍, ബിഎ…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 06/12/2023)

  പ്രാദേശികഅവധി മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ 12 നു പ്രാദേശിക അവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി. സമ്പൂര്‍ണമദ്യനിരോധനം മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ ഡിസംബര്‍ 10 ന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 12 നു വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ 13 നും സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി. പ്രാദേശികഅവധി റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/12/2023)

  നവകേരളസദസ് :ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം. ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന സദസ്സിന് എല്ലാ മണ്ഡലത്തിലും പ്രാദേശികതലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ഊര്‍ജിതമാക്കി. എംഎല്‍എമാരുടെ നേതൃത്വത്തിലാണു മണ്ഡലതല സംഘാടകസമിതികള്‍ രൂപീകരിച്ചത്. ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു. ജനങ്ങളുമായി സംവദിച്ചു വീട്ടുമുറ്റസദസ്സ് നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ്. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നവകേരളസദസ്സിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്. നവകേരളസദസുമായി ബന്ധപ്പെട്ടു മണ്ഡലതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. കോന്നി മണ്ഡലത്തില്‍ എം. ജി. സര്‍വകലാശാലയും…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 27/11/2023 )

നവകേരളസദസിനായി ആറന്മുളമണ്ഡലത്തില്‍ മികച്ച ക്രമീകരണങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്  നവകേരളസദസിനായി ആറന്മുള മണ്ഡലത്തില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളസദസുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആറന്മുളമണ്ഡലത്തിലെ സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 16, 17 തീയതികളിലാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കുന്നത്. 17 ന് രാവിലെ 11-നാണ് ആറന്മുള മണ്ഡലത്തിലെ സദസ്. പങ്കെടുക്കുന്നവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കണം. മെഡിക്കല്‍ ടീം സജ്ജമായിരിക്കണം. പരാതി സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിക്കണം. പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. നവകേരളസദസുമായി ബന്ധപ്പെട്ടുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആറന്മുളമണ്ഡലത്തില്‍ ആരംഭിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഭാതചര്‍ച്ചയില്‍ വിവിധമേഖലകളില്‍ നിന്നും ക്ഷണിക്കപ്പെട്ട…

Read More