konnivartha.com: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഭക്ഷണവും കലകളും ആസ്വദിക്കുന്ന ജനവിഭാഗത്തിന്റെ കൂട്ടായ്മയാണ് ഇന്ത്യ എന്ന മഹാരാജ്യം. പരസ്പരം ബന്ധിപ്പിക്കുന്നതും ഒന്നിച്ചു നിര്‍ത്തുന്നതും ഭരണഘടനയാണ്. രാജ്യം സ്വതന്ത്രമായി നിലനില്‍ക്കണമെങ്കില്‍ മൗലിക അവകാശത്തിനൊപ്പം ഭരണഘടനയും സംരക്ഷിക്കപ്പെടണം. നാടിനെ വിഭജിക്കുവാന്‍ വിധ്വംസക ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ നിലകൊള്ളണം. സ്വാതന്ത്ര്യസമരത്തെ വികലമായി ചിത്രീകരിക്കാനും തെറ്റായ പ്രചരണം നടത്തുന്നതിനും ശ്രമമുണ്ട്. ഇതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിരോധം തീര്‍ക്കേണ്ടതും അണിചേരേണ്ടതും അത്യാവശ്യമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം അനുഭവിച്ച് സ്വപ്‌നങ്ങളിലേക്ക് പറന്നുയരാന്‍ കുട്ടികള്‍ക്കാകണം. രാജ്യത്തിന്റെ ഭാവി അവരിലാണ്. വീട്ടിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കുട്ടികള്‍ സുരക്ഷിതരായിരിക്കണം. രാജ്യത്തെ നയിക്കേണ്ടവരാണ് കുഞ്ഞുങ്ങള്‍. അവരെ സംരക്ഷിക്കാന്‍ ബാലസുരക്ഷിത…
Read Moreടാഗ്: പത്തനംതിട്ട ജില്ലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ആരംഭിച്ചു
പത്തനംതിട്ട ജില്ലയില്‍ സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്ക് സാധ്യത
വേനല്‍ച്ചൂട് കൂടിവരുന്നതിനാല്‍ രാവിലെ 11 മുതല്‍ മൂന്നു വരെ വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം; ഡിഎംഒ konnivartha.com: പത്തനംതിട്ട ജില്ലയില്‍ വേനല്‍ച്ചൂടിന്‍റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്ക് എതിരെ ജാഗ്രത വേണം. സൂര്യാഘാതം ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാന്‍ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ലക്ഷണങ്ങള്‍ :ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ട് പോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശിവലിവ്. സൂര്യതപം സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ…
Read Moreപത്തനംതിട്ട ജില്ലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ആരംഭിച്ചു
konnivartha.com : സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കായി ജൂലൈ, ആഗസ്റ്റ് മാസത്തിലെ 19,24,34,600 രൂപ വിതരണം ആരംഭിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ 1,93,73,800 രൂപയും, വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇനത്തില്‍ 11,74,36,400 രൂപയും, ഭിന്നശേഷി പെന്‍ഷന്‍ ഇനത്തില്‍ 1,66,93,200 രൂപയും, 50 വയസിനുമുകളിലുള്ള അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ഇനത്തില്‍ 18,46,000 രൂപയും, വിധവാ പെന്‍ഷന്‍ ഇനത്തില്‍ 3,70,85,200 രൂപയും ചേര്‍ത്ത് അഞ്ചു തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.
Read More